NEET PG Rank | നീറ്റ് പിജിയിൽ 10-ാം റാങ്ക് നേടി കാസർകോട് സ്വദേശി; അഭിമാനമായി ഡോ. നിബ് റാസുൽ ഹഖ് ഉമർ
Jun 8, 2022, 14:06 IST
കാസർകോട്: (www.kasargodvartha.com) കഠിനാധ്വാനം കൊണ്ട് നീറ്റ് പിജിയിൽ പത്താം റാങ്ക് നേടി കാസർകോട് സ്വദേശി ഡോ. നിബ് റാസുൽ ഹഖ് ഉമർ നാടിന് അഭിമാനമായി. കാഞ്ഞങ്ങാട്ടെ ഐശൽ മെഡിസിറ്റി മാനജിംഗ് ഡയറക്ടറും ഓർതോപീഡിഷ്യനുമായ എം ഐ മൊയ്തീൻ കുഞ്ഞി - ഒ യു യു നസീമ ദമ്പതികളുടെ മകനാണ്. ഫാദർ മുള്ളർ മെഡികൽ കോളജിൽ നിന്ന് ബിരുദം നേടിയ നിബ് റാസുൽ ഹഖ് ഇപ്പോൾ മംഗ്ളൂറിലാണ് താമസം.
ഇത് ഡോ. നിബ് റാസിന്റെ രണ്ടാമത്തെ പരീക്ഷണമാണ്. 2021 സെപ്റ്റംബറിലെ ശ്രമത്തിൽ റാങ്കിംഗ് ഏകദേശം 10,000 ആയിരുന്നു, അടുത്ത വർഷം വീണ്ടും ശ്രമിച്ച് മികച്ച റാങ്ക് നേടണമെന്ന ഉമ്മയുടെ ഉപദേശത്തിന്റെ കരുത്തിലാണ് ഈ നേട്ടം കൈവരിച്ചത്. ഇതിനായി നന്നായി കഠിനാധ്വാനം ചെയ്ത നിബ് റാസ് മാരോ പ്ലാറ്റ്ഫോമിൽ നിരവധി മോക് ടെസ്റ്റുകൾ നടത്തി. മെയ് മാസത്തിൽ INI-CET ൽ 59-ാം റാങ്കും നേടിയിരുന്നു.
'ഞാൻ മികച്ച വിജയം നേടുമെന്ന് എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഉറപ്പുണ്ടായിരുന്നെങ്കിലും, എന്റെ ഫലം പരിശോധിക്കാൻ എനിക്ക് ഭയമായിരുന്നു. എന്റെ ഉമ്മ നിർബന്ധിച്ചതിന് ശേഷമാണ് ഞാൻ പരിശോധിച്ചത്, സന്തോഷമായി', ഡോ. നിബ് റാസ് പറഞ്ഞു. ഫാദർ മുള്ളർ മെഡികൽ കോളജിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായ നിഹാദുൽ ഹഖ് ഉമർ, എട്ടാം ക്ലാസ് വിദ്യാർഥി നിശാത് എന്നിവർ സഹോദരങ്ങളാണ്.
Keywords: Kasaragod, Kerala, News, Top-Headlines, Natives, Rank, Celebration, College, MBBS, Student, NEET PG: Kasaragod native Dr Nibraz Ul Haq Omar secures 10th Rank. < !- START disable copy paste -->