Nava Kerala Sadas | നവകേരള സദസിന് പൈവളികെയില്‍ ഗംഭീര തുടക്കം; കേരളത്തിൽ ഇന്ന് കാണുന്ന മാറ്റങ്ങൾക്ക് പിന്നിൽ എൽഡിഎഫ് സർകാരാണെന്ന് മുഖ്യമന്ത്രി; ബസിന്റെ ആഡംബരം പരിശോധിക്കാൻ ക്ഷണം; എകെഎം അശ്‌റഫ് എംഎൽഎ പങ്കെടുക്കാത്തതിനെ കുറിച്ചും പരാമർശം
Nov 18, 2023, 21:20 IST
പൈവളികെ: (KasargodVartha) നവകേരള സദസിന് പൈവളിഗെയില്‍ ഗംഭീര തുടക്കം. പൈവളിഗെ ഗവ. ഹയര്‍ സെകൻഡറി സ്‌കൂൾ മൈതാനത്ത് സജ്ജീകരിച്ച വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഇന്ന് കാണുന്ന മാറ്റങ്ങൾക്ക് പിന്നിൽ എൽഡിഎഫ് സർകാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഒരുപാട് തെറ്റായ നടപടികളും മുദ്രാവാക്യങ്ങളും നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍കാരെന്നും അദ്ദേഹം വിമർശിച്ചു. യൂണിഫോം സിവില്‍ കോഡിന് പിന്നില്‍ മറ്റു പ്രശ്‌നങ്ങളെ മറച്ചുവെക്കാനാണ് ശ്രമമെന്നും, ഇതോടെ രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്ങ്ങള്‍ തിരിച്ചറിയാതെ പോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു തെരഞ്ഞെടുപ്പ്, ഒരു വ്യക്തി നിയമം ഇങ്ങനെ തുടങ്ങി ഒരു ഒരു എന്ന വാക്കിലേക്ക് ജനങ്ങളെ വഴിതിരിച്ചു വിടുകയാണ് കേന്ദ്രം. കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടസപ്പെടുത്തുന്ന പ്രവണതയുണ്ട്. സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായ നിക്ഷിപ്ത താല്‍പര്യം നിലനില്‍ക്കുന്നു. നാടിന്റെ ജനാധിപത്യ പ്രക്രിയയ്ക്കെതിരായ വികാരമാണ് കോണ്‍ഗ്രസിന്റേത്.
സംസ്ഥാനത്തെ സാമ്പത്തികമായി തകർക്കാനുള്ള നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്. സർകാരിനെ സാമ്പത്തികമായി ശ്വാസം മുട്ടിച്ച് പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളതിൽ 57,000 കോടി രൂപയിലധികം കുറവ് വന്നു. ഒരു സംസ്ഥാനത്തെ എങ്ങനെ ശത്രുതാ മനോഭാവത്തോടെ കാണുന്നുവെന്നതിന്റെ ഉദാഹരണമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നവകേരള സദസ്സിനെതിരെ വിവാദമുണ്ടാക്കാനാണ് ശ്രമം നടന്നത്. അതിന് നേതൃത്വം കൊടുത്തവർ പരിപാടി സ്ഥലത്തില്ല. എന്നാൽ പ്രചാരണം കൊടുക്കാൻ പങ്കാളികളായവർ ഈ കൂട്ടത്തിലുണ്ട്. ബസിന്റെ ആഡംബരത്തെ കുറിച്ചാണ് വിവാദങ്ങൾ. ഞങ്ങളും ആദ്യമായിട്ടാണ് കാസർകോട് ഗസ്റ്റ് ഹൗസിൽ നിന്ന് ആ ബസിൽ കയറിയത്. ബസിന്റെ ആഡംബരം എത്ര പരിശോധിച്ചിട്ടും മനസിലായില്ല.
പരിപാടിക്ക് ശേഷം ഞങ്ങൾ എല്ലാവരും അതേ ബസിൽ കയറിയാണ് കാസർകോട്ടേയ്ക്ക് പോവുക. മാധ്യമ പ്രവർത്തകർ ഞങ്ങൾ കയറിയ ശേഷം ആ ബസിൽ ഒന്ന് കയറണം. നമ്മളും നിങ്ങളും എപ്പോഴും ലോഹ്യത്തിലാണല്ലോ. നിങ്ങള് എന്തൊക്കെ കൊടുത്താലും നിങ്ങളുമായി നല്ല ബന്ധമാണല്ലോ പുലർത്തി പോരുന്നത്.നിങ്ങൾക്ക് ആ ബസ് പരിശോധിക്കാം. ഇതിനായി മാധ്യമ പ്രവർത്തകരെ ക്ഷണിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്റഫ് ചടങ്ങിനെത്താത്തതിനെ കുറിച്ചും മുഖ്യമന്ത്രി പരാമർശിച്ചു. തീര്‍ത്തും സര്‍കാര്‍ പരിപാടിയാണ് ഇത്. പ്രധാന റോളില്‍ മണ്ഡലത്തിലെ നിയമസഭാംഗം പങ്കെടുക്കേണ്ടിയിരുന്നു. എന്നാല്‍ യുഡിഎഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് അതിന് അനുവദിച്ചില്ല. കോണ്‍ഗ്രസിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാത്ത അവസ്ഥ ഉള്ളപ്പോഴും അവ അവഗണിച്ചു സംസ്ഥാനം മുന്നോട്ടുകുതിക്കുകയാണ്. 57,000 കോടിയിൽപരം രൂപയാണ് വിവിധ മേഖലകളിൽ കേരളത്തിന്റേത് വെട്ടിക്കുറച്ചത്. സംസ്ഥാനത്തിന്റെ കൈവശം എത്തേണ്ട തുകയാണിത്. ഈ സാമ്പത്തിക ഞെരുക്കം ചില പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. പക്ഷെ, അതെല്ലാം അതിജീവിച്ചു കൊണ്ട് സംസ്ഥാനം മുന്നോട്ട് കുതിക്കുകയാണ്. സാമ്പത്തികനില മെച്ചപ്പെടുത്തുകയാണ്.
കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ പ്രതിശീർഷവരുമാനം 1,48,000 കോടി രൂപയിൽ നിന്നും 2,28,000 കോടി രൂപയായി ഉയർന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിശീർഷവരുമാനമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ആഭ്യന്തര വളർച്ചാനിരക്കിൽ എട്ടു ശതമാനം വർധന കൈവരിച്ചു. തനതു വരുമാനം 26 ശതമാനത്തിൽ നിന്നും 67 ശതമാനമായി ഉയർന്നു. ആഭ്യന്തര ഉൽപ്പാദനം 2016 ൽ 5,6,000 കോടി രൂപയായിരുന്നത് ഇപ്പോൾ 10,17,000 കോടി രൂപയായി വർധിച്ചു. നികുതി വരുമാനത്തിൽ 23,000 കോടി രൂപയുടെ വർധനവുണ്ടായിയെന്നും മുഖ്യമന്ത്രി കണക്കുകൾ സഹിതം വിശദീകരിച്ചു.
ആഗോളീകരണ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന സാമ്പത്തിക നയത്തിന് ബദൽ നടപ്പാക്കാൻ ശ്രമിക്കുന്നു എന്നതുകൊണ്ടാണ് സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത്. പണക്കാരനെ കൂടുതൽ പണക്കാരനും ദരിദ്രനെ പരമദരിദ്രനും ആക്കുന്ന നയമാണ് ആഗോളീകരണ നയം. എന്നാൽ സംസ്ഥാനം ശ്രമിക്കുന്നത് അതിദരിദ്രരെ പാടെ തുടച്ചുമാറ്റാനാണ്. 0.7 ശതമാനം മാത്രമാണ് കേരളത്തിൽ അതിദാരിദ്ര്യം. അത്രയും ന്യൂനമായ സംഖ്യ വേണമെങ്കിൽ എഴുതിത്തള്ളാമായിരുന്നു. എന്നാൽ അതിദരിദ്രനായ ഒരാൾ പോലും ഉണ്ടാകരുത് എന്നാണ് സർക്കാർ തീരുമാനിച്ചത്. ഇക്കഴിഞ്ഞ നവംബർ ഒന്നിന് അതിദരിദ്രരായി കണ്ടത്തിയവരിൽ 40 ശതമാനത്തിൽ അധികം പേരെയും ആ പട്ടികയിൽ നിന്നും മോചിപ്പിച്ചു കഴിഞ്ഞു.
മാനവവികസന സൂചിക, സാമ്പത്തിക അസമത്വ സൂചിക, ആരോഗ്യമേഖലയിൽ പണം ചിലവഴിക്കൽ, മാധ്യമ സ്വാതന്ത്ര്യം എന്നിവയിലൊക്കെ നല്ല അവസ്ഥയിലല്ല രാജ്യമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മതേതരത്വം, ഫെഡറലിസം എന്നിവ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. 2016 ന് മുൻപുള്ള കേരളം അല്ല ഇപ്പോഴുള്ളതെന്നും ഇവിടെ നടക്കില്ല എന്ന് കരുതിയ നിരവധി വികസന പ്രവർത്തികൾ നടന്നുകഴിഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റു വികസന പ്രവർത്തികൾ പൂർത്തിയായികൊണ്ടിരിക്കുകയാണ്.
ഐ.ടി മേഖലയിൽ 26,000 തൊഴിലവസരങ്ങൾ ഉണ്ടായിരുന്നത് ഏഴു വർഷത്തിനുള്ളിൽ 62,000 ആയി ഉയർന്നു. കാർഷിക മേഖലയിലെ വളർച്ചാനിരക്ക് നാലു ശതമാനമായി. 4,300 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപിച്ചത്; ഇതിന്റെ പ്രയോജനം 2300 സ്കൂളുകൾക്ക് ലഭിച്ചു. മറ്റൊരു സംസ്ഥാനത്തിനും കഴിയാത്തവിധം 60 ലക്ഷം പേർക്കാണ് പ്രതിമാസം 1600 രൂപ സാമൂഹ്യസുരക്ഷാ പെൻഷൻ ആയി നൽകുന്നത്. വിവിധ മേഖലകളിൽ ചിലവിട്ട തുകകളും നടപ്പാക്കിയ പ്രവർത്തനങ്ങളും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.
നവകേരള സദസ്സ് പരിപാടി നാടിനു വേണ്ടിയാണ്, നാടിനായി സംസ്ഥാന സർക്കാർ നടത്തുന്ന പരിപാടിയാണ് എന്ന് കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾക്ക്, പ്രത്യേകിച്ച് സാധാരണക്കാർക്ക് ബോധ്യമായതിന്റെ തെളിവാണ് മഞ്ചേശ്വരത്തു തടിച്ചുകൂടിയ വൻ ജനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
റവന്യൂ ഭവന നിര്‍മാണ മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ അഹ്‌മദ് ദേവര്‍ കോവില്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍ കുട്ടി, എ കെ ശശീന്ദ്രന്‍, അഡ്വ. കെ ആന്റണി രാജു എന്നിവര്‍ സംസാരിച്ചു. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, ജെ ചിഞ്ചുറാണി, വി എന്‍ വാസവന്‍, സജി ചെറിയാന്‍, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, വി ശിവന്‍കുട്ടി, എം ബി രാജേഷ്, അഡ്വ. ജി ആര്‍ അനില്‍, ഡോ. ആര്‍ ബിന്ദു, വീണ ജോര്‍ജ്, വി അബ്ദുർ റഹ്‌മാന്‍, എംഎൽഎമാരായ ഇ ചന്ദ്രശേഖരന്‍, സി എച് കുഞ്ഞമ്പു, എം രാജഗോപാലാന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍,
ജില്ലാ പഞ്ചായത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍, കേരള തുളു അകാഡമി ചെയര്‍മാന്‍ കെ ആര്‍ ജയാനന്ദ, സംഘാടക സമിതി വൈസ് ചെയര്‍മാന്‍മാരായ വി വി രാജന്‍, രഘുദേവ് മാസ്റ്റര്‍,സംഘാടക സമിതി കണ്‍വീനറായ ആര്‍ഡിഒ അതുല്‍ സ്വാമിനാഥ്, പുത്തിഗെ ഗ്രാമ പഞ്ചായത് പ്രസിഡന്റ് സുബ്ബണ്ണ ആള്‍വ, പൈവളികെ ഗ്രാമ പഞ്ചായത് പ്രസിഡന്റ് കെ ജയന്തി, വോര്‍ക്കാടി ഗ്രാമപഞ്ചായത് പ്രസിഡന്റ് എസ് ഭാരതി, മീഞ്ച ഗ്രാമ പഞ്ചായത് പ്രസിഡന്റ് സുന്ദരി ആര്‍ ഷെട്ടി, മഞ്ചേശ്വരം ഗ്രാമപഞ്ചായത് പ്രസിഡന്റ് ജീന്‍ ലവീന മൊന്തേറൊ, മുന്‍ മന്ത്രി ഇ പി ജയരാജന്‍, മുന്‍ പാര്‍ലമെന്റ് അംഗങ്ങളായ പി കെ ശ്രീമതി ടീച്ചര്‍,പി കരുണാകരന്‍, പ്രശസ്ത കലാകാരന്മാരായ രഘു ഭട്ട്, സന്തോഷ്, ഉദ്യോഗസ്ഥര്‍, സംഘാടക സമിതി അംഗങ്ങള്‍ എന്നിര്‍ സന്നിഹിതരായി. ചീഫ് സെക്രടറി ഡോ. വി വേണു സ്വാഗതവും ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ നന്ദിയും പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും തലപ്പാവ് അണിയിച്ചാണ് സംഘാടകർ സ്വീകരിച്ചത്. 140 നിയമസഭാ മണ്ഡലങ്ങളിലും സദസ് സംഘടിപ്പിക്കും. ഡിസംബർ 23ന് വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് സമാപനം. നവകേരള സദസ് നടക്കുന്ന ദിവസങ്ങളിൽ രാവിലെ ഒമ്പതിന് ഓരോ മണ്ഡലത്തിലെയും പ്രത്യേക ക്ഷണിതാക്കളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും.
Keywords: News,Top-Headlines,kasaragod,Malayalam-News, Kasaragod-News, Kerala, Nava Kerala Sadas, Malayalam News, Nava Kerala Sadas begins from Paivalike