ദേശീയപാത വികസനം; ആശങ്കകൾ അറിയിച്ച് ഭൂവുടമകളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചർച നടത്തി
Sep 22, 2021, 20:14 IST
കാസർകോട്: (www.kasargodvartha.com 22.09.2021) ദേശീയപാത വികസനത്തിനായി കാസർകോട് മണ്ഡലത്തിൽ സ്ഥലവും കെട്ടിടങ്ങളും വിട്ടുനൽകേണ്ടി വന്നവരും ജനപ്രതിനിധികളും ജില്ലാ കലക്ടറുമായും ഉദ്യോഗസ്ഥരുമായും ചർച നടത്തി. ഭൂവുടമകൾ തങ്ങളുടെ ആശങ്കകൾ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച ചെയ്യുന്നതിന് യോഗം വിളിക്കണമെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ നേരത്തേ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു.
ഒരേ സർവേ നമ്പറിലുള്ള സ്ഥലങ്ങൾക്ക് തുക നിശ്ചയിക്കുന്നതിലെ വിവേചനവും വീടിൻ്റെ പകുതി പൊളിച്ചുമാറ്റിയതിനെ തുടർന്ന് വാസയോഗ്യമല്ലാതായിട്ടും അതിനനുസരിച്ച നഷ്ട പരിഹാരം നൽകാത്തതുമായ കാര്യങ്ങൾ ജനപ്രതിനിധികൾ ഉന്നയിച്ചു. ഭൂമി ഏറ്റെടുത്തതിനു ശേഷവും പുതിയ അലൈൻമെൻ്റുമായി എൻ എച് എ ഐ അധികൃതർ വരുന്നതും യോഗത്തിൽ ചൂണ്ടിക്കാട്ടി.
കൂടുതൽ അടിപ്പാതകൾ വേണമെന്നും ആവശ്യം ഉയർന്നു. ഇരുവശങ്ങളിലും സെർവീസ് റോഡുകൾക്ക് പുറമെ ചൗക്കി, അശോക് നഗർ, വിദ്യാനഗർ എന്നിവിടങ്ങളിലാണ് കാസർകോട് മണ്ഡലത്തിലെ അടിപ്പാതകൾ വരുന്നത്. പ്രവൃത്തി നടക്കുന്നതിനിടയിലും തർക്കമുള്ള വിഷയങ്ങളിൽ എല്ലാവർക്കും നീതി ലഭ്യമാവുമെന്ന് അധികൃതർ അറിയിച്ചു.
കലക്ടർ സ്വാഗത് ഭണ്ഡാരി രൺവീർ ചന്ദ് അധ്യക്ഷത വഹിച്ചു. എൻ എ നെല്ലിക്കുന്ന് എംഎൽഎ, കാസർകോട് ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എ അശ്റഫ് അലി, കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഖാദർ ബദരിയ, അഡ്വ. സമീറ ഫൈസൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജാസ്മിൻ കബീർ, ജമീല സിദ്ദീഖ്, കാസർകോട് ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ ഹനീഫ പാറ, സകീന അബ്ദുല്ല ഹാജി എന്നിവർ പങ്കെടുത്തു.
എൻ എച് എ ഐ പ്രോജക്ട് ഡയറക്ടർ നിർമൽ സൈൻ, ലൈസൻ ഓഫീസർ സേതു മാധവൻ, ലാൻഡ് അക്വിസിഷൻ ഡെപ്യൂടി കലക്ടർ അജേഷ്, എം നാരായണൻ, ഷൈനു, അജിത്, സുബീഷ്, അജേഷ്, നിഷാൻ (ഊരാളുങ്കൽ കൺസ്ട്രാക്ഷൻസ്), രാമചന്ദ്രൻ, നവീൻ റെഡ്ഡി, മല്ലികാർജുന (മേഘ എൻജിനീയറിംഗ് ഇൻഫ്രാസ്ട്രക്ചർസ് ലിമിറ്റഡ്) എന്നിവരും സംബന്ധിച്ചു.
Keywords: Kerala, Kasaragod, News, Top-Headlines, National highway, Road, District Collector, N.A.Nellikunnu, MLA, Meeting, National Highway Development; meeting held of landowners, peoples representatives, and officials.
< !- START disable copy paste -->