National Award | കാസർകോട് ഗവ. കോളജിലെ പി ആകാശിന് മികച്ച എൻഎസ്‌എസ് വോളന്റീയർക്കുള്ള ദേശീയ പുരസ്കാരം; രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങും
Sep 17, 2022, 17:41 IST
കാസർകോട്: (www.kasargodvartha.com) 2020-2021 വർഷത്തെ മികച്ച എൻഎസ്‌എസ് വോളന്റീയർക്കുള്ള ദേശീയ പുരസ്കാരം കാസർകോട് ഗവ. കോളജിലെ എൻഎസ്എസ് വോളന്റീയർ സെക്രടറി ആകാശ് പി കരസ്ഥമാക്കി. നേരത്തെ കണ്ണൂർ യൂനിവേഴ്‌സിറ്റിയിലെ മികച്ച വോളന്റീയർക്കുള്ള പുരസ്കാരവും സംസ്ഥാനത്തെ മികച്ച വോളന്റീയർക്കുള്ള പുരസ്കാരവും ആകാശ് നേടിയിരുന്നു.
എൻഎസ്എസ് വോളന്റീയർ എന്നനിലയിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ കായിക മത്സരങ്ങളിലും കഴിവ് തെളിയിച്ചിട്ടുള്ള ആകാശ് പെരുമ്പള സ്വദേശിയാണ്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഈമാസം 24ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങും. പരേതനായ ടി കുഞ്ഞമ്പു - പ്രസന്ന കുമാരി ദമ്പതികളുടെ മകനാണ്.
Keywords: Kasaragod, Kerala, News, Top-Headlines, Award, NSS, Govt.college, President, National Award for Best NSS Volunteer to P Akash. < !- START disable copy paste -->