കൊടുങ്കാറ്റായി മോഡി; ആവേശത്തേരിലേറി അണികള്‍
Apr 8, 2014, 13:39 IST
കാസര്‍കോട്: (www.kasargodvartha.com 08.04.2014) നരേന്ദ്ര മോഡിയുടെ വരവ് ബി.ജെ.പി. പ്രവര്‍ത്തകരെ ആവേശത്തിന്റെ തേരിലേറ്റി. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡി ചൊവ്വാഴ്ച രാവിലെ വിദ്യാനഗറിലെ നഗരസഭാ സ്‌റ്റേഡിയത്തില്‍ പ്രസംഗിക്കാനെത്തിയപ്പോള്‍ പതിനായിരങ്ങളാണ് ആവേശത്തേരിലേറിയത്. ബി.ജെ.പി.യുടെ പടുകൂറ്റന്‍ തെരഞ്ഞെടുപ്പ് റാലിയില്‍ 46 മിനുട്ടോളം മോഡി പ്രസംഗിച്ചു.
ദേശീയ രാഷ്ട്രീയവും കേരളത്തിലെ സ്ഥിതിഗതികളും പരാമര്‍ശിച്ച മോഡി കേരളം ഭീകരവാദികളെ സൃഷ്ടിക്കുന്ന നഴ്‌സറിയാണെന്ന് കുറ്റപ്പെടുത്തി. വിനോദ സഞ്ചാര ഭൂമിയായ കേരളം ഇപ്പോള്‍ ഭീകരവാദത്തെ പരിചരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമം കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ സൗഹൃദ മത്സരമാണ് നടക്കുന്നത്. യു.ഡി.എഫിന് പുറത്ത് പച്ചനിറവും അകത്ത് ചുവപ്പ് നിറവുമാണ്.
ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റ് മൂന്നക്ക സംഖ്യയില്‍ ഒതുങ്ങുമെന്നും മോഡി പറഞ്ഞു. മുന്നണികളുടെ മാറി മാറിയുള്ള ഭരണത്തില്‍ കേരളക്കാര്‍ സഹികെട്ടിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഗുസ്തിപിടിക്കുകയും ഡെല്‍ഹിയിലെത്തിയാല്‍ ദോസ്തിയാകുമെന്നും മോഡിപറഞ്ഞു. കണ്ണൂര്‍, ദക്ഷിണ കന്നഡ ജില്ലകളില്‍നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും റാലിയില്‍ സംബന്ധിച്ചു.
മടിക്കൈ കമ്മാരന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ശ്രീകാന്ത് സ്വാഗതംപറഞ്ഞു. സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍, മംഗലാപുരം എം.പി. നളിന്‍കുമാര്‍ കട്ടീല്‍, അല്‍ഫോണ്‍സ് കണ്ണന്താനം, പി.പി. മോഹനന്‍ മാസ്റ്റര്‍, പ്രമീള സി. നായക്ക്, എന്‍. സഞ്ചീവ ഷെട്ടി, രഞ്ജിത്ത്, പി. സതീഷ് തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് പി. സുരേഷ് കുമാര്‍ ഷെട്ടി നന്ദിപറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ മോഡിയുടെ ഹിന്ദിയിലുള്ള പ്രസംഗം പരിഭാഷപ്പെടുത്തി.

Keywords: Narendra Modi, BJP, Parliament Election, K. Surendra, Meeting, Narandra Modi's Kasaragod programme.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍