city-gold-ad-for-blogger
Aster MIMS 10/10/2023

നാഫിറിനെയും ഫഹീമിനെയും കൊന്നത് കഴുത്തറുത്ത്; പ്രചോദനം ദൃശ്യം സിനിമ; കൊല ജൂലൈ 1ന്

കാസര്‍കോട്: (www.kasargodvartha.com 07.07.2014) കള്ളക്കടത്ത് സ്വര്‍ണം മറിച്ചു വിറ്റ കണ്ണൂര്‍ തലശേരി സൈതാര്‍പള്ളി സ്വദേശി നാഫിര്‍ (24), കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഫഹീം (22) എന്നിവരെ പ്രതികള്‍ കൊലപ്പെടുത്തിയത് ജൂലൈ ഒന്നിനാണെന്ന് സൂചന. കഴുത്തറുത്താണ് ഇരുവരെയും കൊലപ്പെടുത്തിയത്. ആറ് മാസം മുമ്പ് ദുബൈയില്‍ നിന്നും മൂന്ന് കിലോ സ്വര്‍ണം കൊണ്ടുവന്നത് കള്ളക്കടത്ത് സംഘത്തെ ഏല്‍പിക്കാതെ കബളിപ്പിച്ച് ഗോവയിലെ റിസോര്‍ട്ടില്‍ രഹസ്യമായി താമസിച്ചു. ഇതിനിടയില്‍ ഗോവയില്‍ വെച്ച് കാസര്‍കോട്ടുകാരെ പരിചയപ്പെടുകയും സ്വര്‍ണം വില്‍ക്കാന്‍ കരാര്‍ ഉണ്ടാക്കുകയുമായിരുന്നു.

ചെര്‍ക്കള സ്വദേശി മുനാഫത്ത് മുനാഫിര്‍ സനാഫ് (23), അണങ്കൂര്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഷാദ് (22), മുഹമ്മദ് സഫ്‌വാന്‍ (23) എന്നിവര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. മംഗലാപുരം അത്തവാറലെ  ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് കൊലനടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന് ശേഷമാണ് മൃതദേഹങ്ങള്‍ ചാക്കില്‍ കെട്ടി മുനാഫിര്‍ സനാഫ് കുണ്ടംകുഴി ഇളനീരടുക്കം ശങ്കരങ്കാട്ട് വാങ്ങിയ 10 സെന്റ് സ്ഥലത്ത് കുഴിച്ച് മൂടിയത്. 

കേരളത്തിലെ പ്രമാദമായ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ഇറങ്ങിയ ദൃശ്യം എന്ന സിനിമയില്‍ നിന്നുള്ള പ്രചോദനം ഉള്‍കൊണ്ടാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തതും, മൃതദേഹങ്ങള്‍ മറവ് ചെയ്തതും. മംഗലാപുരം പോലീസിന് ലഭിച്ച വിവരമാണ് കൊലപാതക വിവരം പുറത്തറിയാന്‍ കാരണമായത്. മംഗലാപുരം അത്താവറിനടുത്ത ക്വാര്‍ട്ടേഴ്‌സില്‍ ഹവാല ഇടപാട് നടക്കുന്നുണ്ടെന്ന വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തുമ്പോള്‍ കൊലനടത്തിയ മുറി മൂന്ന് പേര്‍ ചേര്‍ന്ന് വെള്ളമൊഴിച്ച് കഴുകുന്നതാണ് കണ്ടത്. പോലീസ് പരിശോധിച്ചപ്പോള്‍ മുറിയില്‍ രക്തക്കറ കണ്ടെത്തിയതോടെ മൂന്നു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 

സെയ്താര്‍പള്ളി സ്വദേശിയായ നാഫിര്‍ തലശേരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘത്തിന് വേണ്ടിയാണ് സ്വര്‍ണം കൊണ്ടുവന്നിരുന്നത്. ആറ് മാസം മുമ്പ് മൂന്ന് കിലോ സ്വര്‍ണവുമായെത്തിയ നഫീര്‍ ഇത് കള്ളക്കടത്തുകാരെ ഏല്‍പിക്കാതെ നേരെ ഗോവയിലേക്ക് മുങ്ങുകയായിരുന്നു. അവിടെ റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിച്ച നഫീര്‍ ഒരുമാസം മുമ്പാണ് കാസര്‍കോട്ടുകാരനെ പരിചയപ്പെട്ടത്. കമ്മീഷന്‍ വ്യവസ്ഥയില്‍ സ്വര്‍ണം വിറ്റുകൊടുക്കാമെന്ന് സമ്മതിക്കുകയും പകുതി ഗോവയിലും കാസര്‍കോട്ടുമായി വില്‍പന നടത്തി നല്‍കുകയും ചെയ്തു. 70 ലക്ഷം രൂപയാണ് സ്വര്‍ണം വിറ്റ വകയില്‍ ലഭിച്ചതെന്നാണ് വിവരം.

ഇതിനിടയില്‍ കാസര്‍കോട് സ്വദേശിയുടെ തലയില്‍ ഉദിച്ച ആശയമാണ് നഫീറിനെ കൊന്ന് ബാക്കിയുള്ള സ്വര്‍ണവും പണവും കൈക്കലാക്കുക എന്നത്. നഫീറിനെ കൊലപ്പെടുത്തിയാല്‍ അത് തലശ്ശേരിയിലെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ തലയില്‍ വീഴുമെന്ന് കാസര്‍കോട് സ്വദേശികള്‍ കണക്കുകൂട്ടുകയും ചെയ്തു. 

പണം രഹസ്യമായി നിക്ഷേപിക്കാന്‍ മംഗലാപുരത്ത് വീട് വാടകയ്ക്ക് എടുത്തു നല്‍കിയതും കാസര്‍കോട് സ്വദേശികളാണ്. നഫീറിനെ പിന്നീട് മംഗലാപുരത്തെത്തിച്ചു. ഇതിനിടയില്‍ നഫീര്‍ തന്റെ സുഹൃത്തായ കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഫഹീമിനേയും മംഗലാപുരത്തെ വീട്ടിലേക്ക് ക്ഷണിച്ചു. പണം നിക്ഷേപിക്കുന്നതിനിടയില്‍ സ്വര്‍ണത്തിന് വാടക വീട്ടില്‍ കാവലിരിക്കാനാണ് ഫഹീമിനെ ക്ഷണിച്ചത്. ജൂലൈ ഒന്നിന് കാസര്‍കോട് സ്വദേശി രണ്ട് സുഹൃത്തുക്കളേയും കൂട്ടി മംഗലാപുരത്തെ വാടകവീട്ടിലെത്തി നഫീറിനേയും ഫഫീമിനേയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹങ്ങള്‍ രണ്ട് ചാക്കുകളിലായി കെട്ടി ചെര്‍ക്കള സ്വദേശിയുടെ കാറില്‍ കുണ്ടംകുഴിയിലെത്തിച്ച് കുഴിച്ചുമൂടി. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ദൃശ്യം സിനിമ കൊലപാതകത്തിന് പ്രചോദനമായതെന്ന കാര്യം വ്യക്തമായത്.

നാഫിറിനെയും ഫഹീമിനെയും കൊന്നത് കഴുത്തറുത്ത്; പ്രചോദനം ദൃശ്യം സിനിമ; കൊല ജൂലൈ 1ന്

നാഫിറിനെയും ഫഹീമിനെയും കൊന്നത് കഴുത്തറുത്ത്; പ്രചോദനം ദൃശ്യം സിനിമ; കൊല ജൂലൈ 1ന്
നാഫിറിനെയും ഫഹീമിനെയും കൊന്നത് കഴുത്തറുത്ത്; പ്രചോദനം ദൃശ്യം സിനിമ; കൊല ജൂലൈ 1ന്
നാഫിറിനെയും ഫഹീമിനെയും കൊന്നത് കഴുത്തറുത്ത്; പ്രചോദനം ദൃശ്യം സിനിമ; കൊല ജൂലൈ 1ന്
നാഫിറിനെയും ഫഹീമിനെയും കൊന്നത് കഴുത്തറുത്ത്; പ്രചോദനം ദൃശ്യം സിനിമ; കൊല ജൂലൈ 1ന്
നാഫിറിനെയും ഫഹീമിനെയും കൊന്നത് കഴുത്തറുത്ത്; പ്രചോദനം ദൃശ്യം സിനിമ; കൊല ജൂലൈ 1ന്
നാഫിറിനെയും ഫഹീമിനെയും കൊന്നത് കഴുത്തറുത്ത്; പ്രചോദനം ദൃശ്യം സിനിമ; കൊല ജൂലൈ 1ന്
നാഫിറിനെയും ഫഹീമിനെയും കൊന്നത് കഴുത്തറുത്ത്; പ്രചോദനം ദൃശ്യം സിനിമ; കൊല ജൂലൈ 1ന്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Murder, Case, Accuse, Kerala, Dead body, Nafir, Faheem, Killed, Sanaf, Irshad, Safwan. 

കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്ത ജ്വല്ലറി ഇടപാടുകാരെ വിട്ടയച്ചു

മംഗലാപുരത്ത് 2 മലയാളികളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: 3 കാസര്‍കോട്ടുകാര്‍ അറസ്റ്റില്‍

യുവാക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; കാസര്‍കോട്ടെ ജ്വല്ലറി ജീവനക്കാരന്‍ പോലീസ് കസ്റ്റഡിയില്‍

സ്വര്‍ണക്കടത്ത് സംഘം 2 യുവാക്കളെ കൊന്ന് കുഴിച്ചുമൂടി

കള്ളക്കടത്തുസംഘം യുവാക്കളെ കുഴിച്ചുമൂടിയ സ്ഥലം വാങ്ങിയത് സെന്റിന് 7,500 രൂപയ്ക്ക്

Also Read:
മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

Keywords:  Murder Case, Kundamkuzhi, Kasaragod, Police, Custody, Kerala, Arrest, Accused, Gold Smuggling.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia