city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇനി ഒരു കുടുംബത്തിനും ഇത്തരം ദുരനുഭവമുണ്ടാകരുത്; അധികൃതരില്‍ നിന്നും നേരിട്ട അനുഭവങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ വിവരിച്ച് പെരുന്നാള്‍ ദിവസം മരണപ്പെട്ട നഫീസത്തുല്‍ മിസ് രിയയുടെ ബന്ധുക്കള്‍

കാസര്‍കോട്: (www.kasargodvartha.com 01.06.2020) ഇനി ഒരു കുടുംബത്തിനും ഇത്തരം ദുരനുഭവമുണ്ടാകരുത്. അധികൃതരില്‍ നിന്നും നേരിട്ട അനുഭവങ്ങള്‍ കാസര്‍കോട് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ വിവരിച്ച് പെരുന്നാള്‍ ദിവസം മരണപ്പെട്ട നഫീസത്തുല്‍ മിസ് രിയയുടെ ബന്ധുക്കള്‍. കാസര്‍കോട് ചൗക്കി പെരിയടുക്കയിലെ വാഹിദ - തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ സ്വദേശി ജാഫര്‍ ബിന്‍ ഹിബത്തുല്ല ദമ്പതികളുടെ മൂന്നര മാസം പ്രായമുള്ള നഫീസത്തുല്‍ മിസ് രിയയാണ് പെരുന്നാള്‍ ദിവസം മരണപ്പെട്ടത്.

സ്വാഭാവിക മരണം പുല്‍കിയ കുഞ്ഞിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ വിട്ടു കൊടുക്കുന്നതിന് പകരം മൃതദേഹം തടഞ്ഞുവെച്ചു കൊണ്ടുള്ള അനാവശ്യ കാലതാമസം വരുത്തി മാതാപിതാക്കളെയും വീട്ടുകാരെയും കൂടുതല്‍ വിഷമിപ്പിച്ചതായാണ് ആരോപണം. രണ്ട് ദിവസമാണ് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പരിശോധനകളുടേ പേരില്‍ തടഞ്ഞുവെച്ചത്.
ഇനി ഒരു കുടുംബത്തിനും ഇത്തരം ദുരനുഭവമുണ്ടാകരുത്; അധികൃതരില്‍ നിന്നും നേരിട്ട അനുഭവങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ വിവരിച്ച് പെരുന്നാള്‍ ദിവസം മരണപ്പെട്ട നഫീസത്തുല്‍ മിസ് രിയയുടെ ബന്ധുക്കള്‍

പെരുന്നാള്‍ ദിവസം ഞായറാഴ്ച രാവിലെ 6.30 മണിയോടെയാണ് കുഞ്ഞിന് അനക്കമില്ലാത്തതിനാല്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു. തുടര്‍ന്ന് മൃതദേഹം ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും പോസ്റ്റുമോര്‍ട്ടം നടത്താതെ പിന്നീട് പരിയാരത്ത് പോസ്റ്റുമോര്‍ട്ടം നടത്തി ചൊവ്വാഴ്ച രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം വിട്ടുകിട്ടിയത്.

അധികൃതരുടെ അനാസ്ഥയാണ് തങ്ങള്‍ക്ക് ഇത്തരമൊരു ദുരനുഭവമുണ്ടാകാന്‍ കാരണമെന്ന് പിതാവ് ജാഫറും സഹോദരന്‍ ജാബിറും ബന്ധുവായ യൂനുസ് കണ്ണാടിപ്പറമ്പും പറഞ്ഞു. സംഭവത്തില്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതായും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

Also Read:
നഫീസത്തുല്‍ മിസ് രിയയുടെ മരണം; ആരോഗ്യ മന്ത്രിക്ക് ബന്ധുവിന്റെ തുറന്ന കത്ത്, ഒരു കുടുംബത്തിനും ഈ ഗതി സംഭവിക്കരുത്


Keywords: Kasaragod, Kerala, News, Family, Press meet, Conducted, Nafeesathul Misriya's family press meet conducted

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia