city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

NA Nellikunnu | അറബി ഭാഷ അപൂര്‍വ വിജ്ഞാനങ്ങളുടെ കലവറയെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ

കാസര്‍കോട്: (www.kasargodvartha.com) വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിവിധ ജനവിഭാഗങ്ങള്‍ കാത്തുസൂക്ഷിച്ച അപൂര്‍വ വിജ്ഞാനങ്ങളുടെയും ധൈഷണിക വ്യവഹാരങ്ങളുടെയും കലവറയാണ് ഓരോ ഭാഷയുമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് കാസര്‍കോട് ഗവ. കോളജില്‍ ഒരാഴ്ചയായി നടന്നുവരുന്ന വിവിധ കലാസംസ്‌കാരിക പരിപാടികളുടെ ഗ്രാന്‍ഡ്ഫിനാലെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
   
NA Nellikunnu | അറബി ഭാഷ അപൂര്‍വ വിജ്ഞാനങ്ങളുടെ കലവറയെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ

പ്രാചീന റോമന്‍ യവന തത്വചിന്തകളും ഭാരതീയ വിജ്ഞാനീയങ്ങളും ഉള്‍പെടെ ഭാഷാന്തരം ചെയ്തും വികസിപ്പിച്ചും പിന്‍തലമുറക്കായി സൂക്ഷിക്കുന്നതില്‍ അറബി ഭാഷ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്.
ഭാഷകളെ ഏതെങ്കിലും പ്രത്യേക മതങ്ങളുമായോ വിഭാഗങ്ങളുമായോ മാത്രം ബന്ധപ്പെടുത്തി കാണുന്നത് ആളുകളുടെ അജ്ഞത കൊണ്ടാണെന്നും എന്‍എ നെല്ലിക്കുന്ന് കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ വിവിധ കോളജുകളില്‍ നിന്നുള്ള നാല്‍പതോളം വിദ്യാര്‍ഥികള്‍ ഗ്രാന്‍ഡ്ഫിനാലെയില്‍ മാറ്റുരച്ചു. പ്രിന്‍സിപല്‍ ഇന്‍ ചാര്‍ജ് ഡോ. ശ്രീധര, വൈസ് പ്രിന്‍സിപില്‍ ഡോ. ലിയാഖത് അലി, പിടിഎ വൈസ് പ്രസിഡന്റ് അര്‍ജുനന്‍ തായലങ്ങാടി, യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് വസീര്‍, അറബിക് അലുംനി സെക്രടറി സയ്യിദ് ത്വാഹ, അബ്ബാസ് പിഎം, ഡോ. ആശിഖ്, ആഇശത് നസീബ, അഹ്മദ് റുവൈസ് എന്നിവര്‍ സംസാരിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, N.A.Nellikunnu, Arabic, NA Nellikunnu MLA that Arabic language is a storehouse of rare knowledge.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia