NA Nellikunku | മരുന്നുമില്ല, ഡോക്ടര്‍മാരുമില്ല; പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത കാസര്‍കോട് ജെനറല്‍ ആശുപത്രിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ
Dec 9, 2023, 20:26 IST
കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ ആഴ്ചകളോളമായി അവശ്യ മരുന്നുകളില്ലാത്തത് കാരണം സാധാരണക്കാര്‍ വിഷമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പതിനെട്ടു ഡോക്ടര്‍മാരുടെ തസ്തികകളാണ് ജെനറല്‍ ആശുപത്രിയില്‍ ഒഴിഞ്ഞു കിടക്കുന്നത്, അവ ഇങ്ങനെ;
ഓര്‍തോ കണ്‍സല്‍ടന്റ് (1), ഇ എന്‍ ടി കണ്‍സല്‍ടന്റ് (1), സൈക്യാട്രി കണ്‍സല്‍ടന്റ് (1), ജെനറല്‍ മെഡിസിന്‍ കണ്‍സല്‍ടന്റ് (2), ജെനറല്‍ സര്‍ജറി കണ്‍സല്‍ടന്റ് (1), പീഡിയാട്രിക് സീനിയര്‍ കണ്‍സല്‍ടന്റ് (1), അനസ്തീസിയ കണ്‍സല്‍ടന്റ് (1), സി എം ഒ (2), ആര്‍ എം ഒ (1), അസിസ്റ്റന്റ് ഡെന്റല്‍ സര്‍ജന്‍ (1), പീഡിയാട്രിക് ജൂനിയര്‍ കണ്‍സല്‍ടന്റ് (1), ഒഫ്താല്‍മോളൊജിസ്റ്റ് ജൂനിയര്‍ കണ്‍സല്‍ടന്റ് (1), സി എം ഒ മെഡികല്‍ (2), ഗൈനകോളജിസ്റ്റ് (1), അസിസ്റ്റന്റ് സര്‍ജന്‍ (1) തുടങ്ങിയ തസ്തികകളിലാണ് ഒഴിവുള്ളത്.
കാസര്‍കോട് ജെനറല്‍ ആശുപത്രിയെ ആശ്രയിക്കുന്ന പാവപ്പെട്ട രോഗികളെ സത്വര ഇടപെടല്‍ വഴി രക്ഷപ്പെടുത്തണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ എം എല്‍ എ ആവശ്യപ്പെട്ടു.
Keywords: NA Nellikunku MLA asks Chief Minister to intervene to save Kasaragod General Hospital, Kasaragod, News, NA Nellikunku MLA, Allegation, Letter, Medical, Medicine, Chief Minister, Pinarayi Vijayan, Kerala.