city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിരവധി കേസിൽ പ്രതിയായ യുവാവ് ഹോട്ടലിൽ അക്രമം നടത്തിയതിനെ ഗൗരവമായി കാണണം: എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ

കാസർകോട്: (www.kasargodvartha.com 20.05.2020) നിരവധി കേസുകളിൽ പ്രതിയായ യുവാവ് കാസർകോട് നഗരത്തിലെ പ്രമുഖ ഹോട്ടലിൽ നടത്തിയ അക്രമം അധികൃതർ ഗൗരവമായി കാണണമെന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.

 നിയമവാഴ്ചയെ വെല്ലുവിളിച്ചു കൊണ്ടാണ് നിരവധി കേസുകളിൽ പ്രതിയായ യുവാവ്  സംഹാരതാണ്ഡവം നടത്തിയത്. ഇത്തരം ക്രിമിനലുകളെ അമർച്ച ചെയ്യാൻ മടികാണിക്കരുതെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷറഫ് എടനീർ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടതിന് മറുപടിയായാണ് എം.എൽ.എ ഇക്കാര്യം പറഞ്ഞത്.

 നിസ്സാരകുറ്റങ്ങളുടെ പേരിൽ കാസർകോട് ടൗൺ  പോലീസ് സ്റ്റേഷനിൽ എത്തുന്നവരെ ഇടിക്കാനും അടിക്കാനുമുള്ള  നമ്മുടെ പോലീസിന്റെ മിടുക്ക് കണ്ടില്ലെന്ന് നടിക്കരുത്. മർദ്ദനം മാത്രമല്ല. ലോകത്തിലെ ഏത് നിഘണ്ടു പരതിനോക്കിയാലും കാണാത്ത അസഭ്യം വേറെയും. ഏതെങ്കിലും വിധത്തിൽ സ്ഥലം എം.എൽ.എയെ അറിയാവുന്നവരാണ് അവരെങ്കിൽ  എം.എൽ.എക്കും തെറി, എം.എൽ.എക്ക്  ജന്മം നൽകിയവർക്കും തെറി.

അത്രമാത്രം ഉശിരുള്ള പോലീസുകാർ ഈ അക്രമം അതിൻ്റേതായ ഗൗരവത്തിൽ കാണുമോയെന്ന് എൻ.എ.നെല്ലിക്കുന്ന് ചോദിച്ചു.

 കുറച്ച് സമയം അവർക്കു നൽകൂ. ക്രിമിനലുകളെ ഇപ്പോഴെങ്ങനെയാണവർ അമർച്ച ചെയ്യുക. ഉള്ള ലാത്തി മുഴുവൻ ഉപയോഗിച്ചു സ്റ്റോക്കു തീർന്നു. റേഷൻ ഷോപ്പിലേക്കും  ആശുപത്രിയിലേക്കും പോകുന്നവരെ, പാവപ്പെട്ട രോഗികൾക്ക് മരുന്ന് എത്തിച്ചുകൊടുക്കുന്ന സന്നദ്ധപ്രവർത്തകരെ, ഡോക്ടർമാരെ, വിദ്യാർഥികളെ,  സർക്കാരുദ്യോഗസ്ഥന്മാരെ, കടയുടമകളെ, ഉപഭോക്താക്കളെ  കഴിഞ്ഞ രണ്ട്മാസം നേരിട്ടത് ലാത്തികൊണ്ടായിരുന്നല്ലോയെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.

 ലാത്തികളെല്ലാം "അടിച്ചു പൊളിച്ചു". പുതിയ സ്റ്റോക്കുവരട്ടെ. ക്രിമിനലുകളെ അമർച്ച ചെയ്യുന്നത് അപ്പോൾ ചിന്തിക്കാം. കാസർകോട് ടൗൺ പോലീസിന് മടിയില്ല, മടിയിൽ കനമുണ്ടോ എന്നറിയില്ല എം.എൽ.എ പ്രതികരിച്ചു..
നിരവധി കേസിൽ പ്രതിയായ യുവാവ് ഹോട്ടലിൽ അക്രമം നടത്തിയതിനെ ഗൗരവമായി കാണണം: എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ


Keywords: Kasaragod, Kerala, News, Police, Case, Hotel, Attack, N.A.Nellikunnu, MLA, N A Nellikunnu MLA demands problem on hotel attack case

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia