Escalator | വേണം കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എസ്‌കലേറ്റര്‍; ആവശ്യവുമായി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ദക്ഷിണ റെയില്‍വേ ജെനറല്‍ മാനജര്‍ക്ക് കത്തുനല്‍കി
Aug 25, 2023, 22:01 IST
കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എസ്‌കലേറ്റര്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ദക്ഷിണ റെയില്‍വേ ജെനറല്‍ മാനജര്‍ക്ക് കത്തുനല്‍കി. അയല്‍ സംസ്ഥാനമായ കര്‍ണാടകയിലേക്ക് മെഡികല്‍, ബിസിനസ്, വിദ്യാഭ്യാസം തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് പോകാന്‍ വേണ്ടി ആയിരക്കണക്കിന് ആളുകള്‍ ദിവസവും ആശ്രയിക്കുന്നത് കാസര്‍കോട് റെയില്‍വേ സ്റ്റേഷനെയാണെന്ന് എംഎല്‍എ കത്തില്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്ന് ദിവസവും നിരവധി ഉദ്യോഗസ്ഥരും ജീവനക്കാരും ജില്ലയിലെ വിവിധ ഓഫീസുകളില്‍ സേവനം ചെയ്യാന്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നുണ്ട്. ഇത്രയും പ്രാധാന്യമേറിയ റെയില്‍വേ സ്റ്റേഷനില്‍ ഒരു എസ്‌കലേറ്ററിന്റെ അഭാവം ശ്രദ്ധിക്കപ്പെടേണ്ട ന്യൂനതയാണ്.
പുതുതായി സ്ഥാപിച്ച കാല്‍നട പാലത്തിന് സമീപം എസ്‌കലേറ്റര്‍ സ്ഥാപിക്കാനുള്ള എല്ലാ തരത്തിലുള്ള ഭൗതിക സാഹചര്യവുമുണ്ടെന്നും ഇതുപയോഗപ്പെടുത്തി എത്രയും പെട്ടെന്ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എസ്‌കലേറ്റര്‍ സ്ഥാപിക്കണമെന്നും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ആവശ്യപ്പെട്ടു. കത്തിന്റെ പകര്‍പ്പ് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനും, പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനജര്‍ക്കും നല്‍കിയിട്ടുണ്ട്.

Keywords: N A Nellikkunnu, Railway Station, DRM, Malayalam News, Kerala News, Kasaragod News, N A Nellikkunnu MLA wants to install escalator at Kasaragod railway station.
< !- START disable copy paste -->