city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

N G Raghunathan | എൻ ജി രഘുനാഥന് എക്സൈസ് കമീഷണറുടെ ബാഡ്ജ് ഓഫ് എക്സലൻസ്; ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് അംഗീകാരം; 15 വർഷം കൊണ്ട് നടത്തിയത് 2300 ക്ലാസുകൾ

കാസർകോട്: (www.kasargodvartha.com) യുവതലമുറയെ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്ന മദ്യ, മയക്ക് മരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ കാസർകോട്ടെ നിറസാന്നിധ്യമായ എക്സൈസ് പ്രിവന്റീവ് ഓഫീസർ എൻ ജി രഘുനാഥന് എക്സൈസ് കമീഷണറുടെ ബാഡ്ജ് ഓഫ് എക്സലൻസ് ലഭിച്ചു. അഞ്ച് വിഭാഗങ്ങളിലായി നൽകുന്ന എക്സലൻസ് അവാർഡിൽ ആന്റി കാംപയിനിൻ്റെ പ്രവർത്തന മികവിന് സംസ്ഥാന തലത്തിൽ ഓരോ വർഷവും മൂന്ന് ഉദ്യോഗസ്ഥരെയാണ് പരിഗണിക്കുന്നത്. എല്ലാ വിഭാഗത്തിൽ നിന്നുമായി ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക ഉദ്യോഗസ്ഥനാണ് രഘുനാഥൻ.
  
N G Raghunathan | എൻ ജി രഘുനാഥന് എക്സൈസ് കമീഷണറുടെ ബാഡ്ജ് ഓഫ് എക്സലൻസ്; ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് അംഗീകാരം; 15 വർഷം കൊണ്ട് നടത്തിയത് 2300 ക്ലാസുകൾ

ലഹരി പദാർഥങ്ങളുടെ വിപത്തുകൾക്കെതിരായ ബോധവത്കരണ ക്ലാസുകൾ, ലഹരിക്ക് അടിമപ്പെട്ടവർക്കുള്ള ചികിത്സാ സഹായം, വിദ്യാർഥികൾക്ക് കൗൺസലിംഗ് സൗകര്യം ഒരുക്കിക്കൊടുക്കൽ തുടങ്ങിയ വിമുക്തി മിഷന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് രഘുനാഥന് ബാഡ്ജ് ഓഫ് എക്സലൻസ് അവാർഡ് ലഭിച്ചത്.

നീലേശ്വരം ചായ്യോത്ത് സ്വദേശിയായ രഘുനാഥൻ 2001 ലാണ് സർവീസിൽ പ്രവേശിച്ചത്. 2007 മുതൽ കഴിഞ്ഞ 15 വർഷം കൊണ്ട് 2300 ഓളം ബോധവത്കരണ ക്ലാസുകളാണ് ഇദ്ദേഹം നടത്തിയിട്ടുള്ളത്. നിരവധി ബോധവത്കരണ പ്രദർശന സ്റ്റാളുകൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യമായവർക്ക് ചികിത്സയും കൗൺസലിംഗും ലഭ്യമാക്കുന്നതിന് മുൻനിരയിൽ പ്രവർത്തിച്ചു വരികയാണ്.
  
N G Raghunathan | എൻ ജി രഘുനാഥന് എക്സൈസ് കമീഷണറുടെ ബാഡ്ജ് ഓഫ് എക്സലൻസ്; ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് അംഗീകാരം; 15 വർഷം കൊണ്ട് നടത്തിയത് 2300 ക്ലാസുകൾ

2021-22 വർഷത്തിലെ മികച്ച പ്രവർത്തന മികവിനാണ് ഇത്തവണ അംഗീകാരം തേടിയെത്തിയത്. 2021ൽ 200 ഓളം ക്ലാസുകൾക്ക് നേതൃത്വം നൽകിയ രഘുനാഥൻ 2022 ൽ മാത്രം 300 നടുത്ത് ക്ലാസുകളെടുത്ത് കഴിഞ്ഞു.

ഒക്ടോബറിൽ മാത്രം 'സേ നോ ടു ഡ്രഗ്‌സ്' (Say No to Drugs) കാംപയിനിന്റെ ഭാഗമായി 57 ബോധവത്കരണ ക്ലാസുകളെടുത്ത് ശ്രദ്ധേയനായി.

ആൻറി നർകോടിക് ആക്ഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ ഈ വർഷത്തെ ആൻ്റി നർകോടിക് സിൽവർ ജൂബിലി അവാർഡ് ലഭിച്ചിരുന്നു. സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തിൽ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ഓഗസ്റ്റ് 15ന് ജില്ലാ പഞ്ചായത് ആദരിച്ചിരുന്നു. ബോധവത്കരണ പ്രവർത്തന മികവിന്

എക്സൈസ് കമീഷണറുടേത് ഉൾപെടെ നിരവധി സദ്സേവന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ. സുനിത, മക്കള്‍ : ഡോ. അപര്‍ണ, അര്‍ജുന്‍.

Keywords:  Kasaragod, Kerala, News, Latest-News, Top-Headlines, Honoured, Police, Drugs, Nileshwaram, N G Raghunathan won excise commissioner's badge of excellence.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia