കാറില്‍ മരിച്ചത് കെല്ലിലെ ഇലക്ട്രീഷ്യനും ജനറല്‍ ആശുപത്രിയില്‍ നഴ്‌സായ ഭാര്യയുമെന്ന് സൂചന
Jan 29, 2013, 10:45 IST
കാസര്‍കോട്: മായിപ്പാടി-പേരാല്‍ കണ്ണൂര്‍ റോഡില്‍ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത് കാസര്‍കോട് കെല്ലിലെ ഇലക്ട്രീഷ്യനായ കുഡ്‌ലു സ്വദേശിയും ജനറല്‍ ആശുപത്രിയിലെ നഴ്‌സായ ഭാര്യയുമാണെന്ന് സൂചന. ഇവരെ കാറിനകത്ത് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.
ഇവര്‍ ഇപ്പോള്‍ കുഡ്‌ലു സ്‌കൂളിനടുത്താണ് താമസം. ഇവരുടെ വീട് പൂട്ടിക്കിടക്കുകയാണ്. ഇവരുടെ സ്വന്തം വീട് ബന്തടുക്കയിലാണ്.
രണ്ടു മക്കളുണ്ടെങ്കിലും ഇവര്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാറിന്റെ പെട്രോള്‍ ടാങ്കിന് സമീപം പ്ലാസ്റ്റിക് കത്തിച്ച നിലയില്‍ കണ്ടെത്തിയതാണ് കൊലപാതകമാകാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. കാറിനകത്ത് ഗ്യാസ് തുറന്നു വിട്ടതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കാറിന്റെ ഡോറിന് സമീപം രക്തക്കറ കണ്ടത് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നു.
കാര്‍ ഇലക്ട്രീഷന്റെതാണെന്ന് വ്യക്തമായതിനെതുടര്‍ന്ന് ഇദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് പോലീസ് ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. കാറിനകത്ത് ദമ്പതികളെ കൂടാതെ ഇവരുടെ രണ്ടു മക്കളുമുണ്ടെന്ന സൂചനയും ഇതിനിടയില്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മരണം സംബന്ധിച്ച് ഉണ്ടായിട്ടുള്ള ദുരൂഹത നീക്കുന്നതിന് പോലീസ് ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണമാണ് നടത്തുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ വിരലടയാള വിദഗ്ദ്ധരും പോലീസ് നായയും സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.
കാര്‍ തുറന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. പോലീസ് നായ ഇവരുടെ വീട്ടില്‍ നിന്നും മണം പിടിച്ച് അര കിലോമീറ്ററിലധികം ദൂരെയുള്ള കുറ്റിക്കാട്ടില്‍ എത്തിയിരുന്നു. ഇവിടെയുള്ള മുള്‍ചെടിയില്‍ രക്തം കണ്ടെത്തിയിട്ടുണ്ട്. വീട്ടു വരാന്തയിലും രക്തം കാണപ്പെട്ടു.
Related News:
കാസര്‍കോട്ട് കാറിനകത്ത് മരിച്ചത് ദമ്പതികളും 2 മക്കളും
കാസര്‍കോട്ട് കാറിനകത്ത് 2 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Keywords: Car, Road, Electrician, Police, Dog, Investigates, Kasaragod, Kerala, Kerala Vartha, Kerala News.
കാസര്‍കോട്ട് കാറിനകത്ത് മരിച്ചത് ദമ്പതികളും 2 മക്കളും
കാസര്‍കോട്ട് കാറിനകത്ത് 2 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Keywords: Car, Road, Electrician, Police, Dog, Investigates, Kasaragod, Kerala, Kerala Vartha, Kerala News.