city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

MV Balakrishnan | അടിയന്തരാവസ്ഥയെ അറബിക്കടലില്‍ മുക്കിയതുപോലെ പൗരത്വ ഭേദഗതി നിയമവും കടലില്‍ തള്ളുമെന്ന് എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍; ഇടതുമുന്നണിയുടെ രാത്രി മാര്‍ചില്‍ പങ്കെടുത്തത് നൂറ് കണക്കിന് പ്രവര്‍ത്തകര്‍

കാസര്‍കോട്: (KasargodVartha) അടിയന്തരാവസ്ഥയെ അറബിക്കടലില്‍ മുക്കിയതുപോലെ പൗരത്വ ഭേദഗതി നിയമവും കടലില്‍ തള്ളുമെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. കാസര്‍കോട് നഗരത്തില്‍ ഇടതുമുന്നണി നടത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള രാത്രി മാര്‍ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് തപാല്‍ ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച് മാലിക് ദീനാര്‍ പള്ളി പരിസരത്ത് സമാപിച്ചു.

MV Balakrishnan | അടിയന്തരാവസ്ഥയെ അറബിക്കടലില്‍ മുക്കിയതുപോലെ പൗരത്വ ഭേദഗതി നിയമവും കടലില്‍ തള്ളുമെന്ന് എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍; ഇടതുമുന്നണിയുടെ രാത്രി മാര്‍ചില്‍ പങ്കെടുത്തത് നൂറ് കണക്കിന് പ്രവര്‍ത്തകര്‍

കേരളത്തില്‍ പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ പ്രഖ്യാപിച്ചതാണെന്ന് എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഈ നിയമം ഒരിക്കലും അനുവദിക്കില്ല. ഇടതുമുന്നണി പ്രവര്‍ത്തകരുടെ ശവത്തില്‍ ചവിട്ടി മാത്രമേ ഇവിടെ നിയമം നടപ്പിലാക്കാന്‍ കഴിയുകയൂള്ളൂവെന്നും എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ മുന്നറിയിപ്പ് നല്‍കി. ഇടതുമുന്നണിയുടെ ഘടക കക്ഷി നേതാക്കളും രാത്രി മാര്‍ചില്‍ പങ്കെടുത്തു. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് മാര്‍ചില്‍ അണിനിരന്നത്.

എല്‍ ഡി എഫ് കാസര്‍കോട് മണ്ഡലം ചെയര്‍മാന്‍ അസീസ് കടപ്പുറം, കണ്‍വീനര്‍ ഷിജി മാത്യു, സി പി എം നേതാക്കളായ സി എച് കുഞ്ഞമ്പു എം എല്‍ എ, സി എ മുഹമ്മദ് ഹനീഫ, വി വി രമേശന്‍, ടി കെ രാജന്‍, സി പി ഐ നേതാവ് ബിജു ഉണ്ണിത്താന്‍, ഐ എന്‍ എല്‍ നേതാക്കളായ എം എ ലത്വീഫ്, സി എം എ ജലീലല്‍, മുസ്തഫ തോരവളപ്പില്‍. ഹനീഫ് കടപ്പുറം, എന്‍സിപി നേതാവ് സുബൈര്‍ പടുപ്പ്, ഹമീദ് ചേരംങ്കൈ, കേരള കോണ്‍ഗ്രസ് എം നോതാവ് സിദ്ദീഖ് ചേരംങ്കൈ, ജനതാദള്‍ നേതാവ് അബ്ദുര്‍ റഹ് മാന്‍ ബാങ്കോട് തുടങ്ങിയവര്‍ രാത്രി മാര്‍ചിന് നേതൃത്വം നല്‍കി.


Keywords: News, Top-Headlines, Kasaragod, Kerala, MV Balakrishnan, Amendment Act, Citizenship, MV Balakrishnan Master against Citizenship Amendment Act.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia