city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്, ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 11.06.2016) മുട്ടത്തൊടി സര്‍വ്വീസ് സഹകരണബാങ്കിന്റെ വിദ്യാനഗര്‍, നായന്മാര്‍മൂല ശാഖകളില്‍ നിന്നും മുക്കുപണ്ടങ്ങള്‍ പണയം വെച്ച് അഞ്ചുകോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. ഇതോടെ അന്വേഷണം പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ഒരു കോടിയോളം രൂപ തട്ടിയ കുണ്ടാറിലെ യു കെ ഹാരിസിന്റെ അറസ്‌റ്റോടെയാണ് അന്വേഷണത്തിന്റെ ഗതി മാറിയത്. സംഭവത്തിനുപിന്നില്‍ നാല് വര്‍ഷത്തോളം നീണ്ട ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് സൂചന.

ഹാരിസിന്റെ കുണ്ടാറിലെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ പണയം വെക്കാന്‍ വേണ്ടി സൂക്ഷിച്ച മുക്കുപണ്ടങ്ങളും വിവിധ പേരുകളിലായി മുട്ടത്തൊടി ബാങ്കില്‍ ഉരുപ്പടികള്‍ പണയം വെച്ചതിന്റെ 30 ഓളം രസീതുകളും കണ്ടെടുത്തു. വീണ്ടും പണയപ്പെടുത്തുന്നതിനായി സൂക്ഷിച്ച മുക്കുപണ്ടങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. ഇതും വ്യാജ '916' മുദ്ര പതിപ്പിച്ചവയാണ്. ഹാരിസിന്റെ ഉടമസ്ഥതയിലുള്ള കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹാരിസിന്റെ പേരില്‍ തന്നെ എട്ടോളം ഇടപാടുകള്‍ മുട്ടത്തൊടി സഹകരണ ബാങ്കില്‍ സ്വര്‍ണപ്പണയ വായ്പയില്‍ മാത്രം നടത്തിയിട്ടുണ്ട്. ഇതുകൂടാതെ ഭാര്യ, സഹോദരി, സഹോദരീ ഭര്‍ത്താവ്, സുഹൃത്തുക്കള്‍ തുടങ്ങി നിരവധിയാളുകളുടെ പേരില്‍ ഇയാള്‍ മുക്കുപണ്ടം പണയം വെച്ചിട്ടുണ്ട്.

ഇയാള്‍ക്ക് മറ്റ് ബാങ്കുകളില്‍ ഇടപാടുണ്ടോയെന്നും അന്വേഷിക്കും. വിദ്യാനഗറിലെ സായാഹ്ന ശാഖ പ്രവര്‍ത്തനം തുടങ്ങിയ സമയത്ത് തന്നെ ഹാരിസ് ഇവിടെ അക്കൗണ്ട് തുടങ്ങുകയും ദിവസങ്ങള്‍ക്കുള്ളില്‍ അത് ക്ലോസ് ചെയ്തതും അന്വേഷിക്കുമെന്നാണ് സൂചന. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ തട്ടിപ്പിന്റെ കൂടുതല്‍ തലങ്ങളിലേക്ക് അന്വേഷണം നിങ്ങുമെന്നാണ് അന്വേഷണസംഘം പറയുന്നത്. അതേസമയം, നേരത്തേ കാസര്‍കോട്ട് ജോലിചെയ്തിരുന്ന ഹാരിസ് ബാങ്കിന്റെ പരിധിയില്‍ ദീര്‍ഘകാലം താമസിച്ച് നിരവധി പേരുമായി സൗഹൃദ ബന്ധമുണ്ടാക്കിയിരുന്നു. ഇതാവാം തട്ടിപ്പ് കേസില്‍ ഇയാള്‍ക്ക് തുണയായതെന്നും സൂചനയുണ്ട്.

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്, ഒരാള്‍ കൂടി അറസ്റ്റില്‍



Related News:

മുക്കുപണ്ട തട്ടിപ്പ്; പരിശോധന മുട്ടത്തൊടി ബാങ്കിന്റെ കൂടുതല്‍ ശാഖകളിലേക്കും പ്രതികളുടെ വീടുകളിലേക്കും വ്യാപിപ്പിച്ചു

മുക്കുപണ്ടതട്ടിപ്പ് കേസില്‍ മുങ്ങിയ മാനേജര്‍ വലയിലായെന്ന് സൂചന; സൂത്രധാരന്റെ അറസ്റ്റ് വ്യാഴാഴ്ച വൈകിട്ട് 

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അപ്രൈസര്‍ സതീഷിനും സംഘത്തിനും വേണ്ടി മുക്കുപണ്ടം പണയം വെച്ചത് സ്ത്രീകളുള്‍പെടെ 50ഓളം പേര്‍

മുട്ടത്തൊടി ബാങ്കില്‍ നിന്നും മുക്കുപണ്ട തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 3.91 കോടി; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ട, കുറ്റക്കാര്‍ക്കെതിരെ ഏതറ്റംവരെയും പോകും: ഭരണസമിതി

കോടികള്‍ തട്ടിയെങ്കിലും അപ്രൈസര്‍ സതീഷ് ഭാര്യയ്ക്ക് ഒരു തരി സ്വര്‍ണ്ണം വാങ്ങിക്കൊടുത്തില്ല; ലോട്ടറിയെടുക്കാന്‍ വീടും സ്വത്തും 13 ലക്ഷത്തിന് പണയപ്പെടുത്തി

മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും

മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍

മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ അപ്രൈസര്‍മാരും പണയം വെച്ചവരും പിടിയില്‍

Keywords: Arrest, Kasaragod, Kerala, Investigation, Bank, Police, Vidyanagar, Muttathody Service Co-operative Bank, UK Haris.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia