മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; കേസ് ക്രൈംബ്രാഞ്ചിന് കൈമാറും
Jun 7, 2016, 19:51 IST
ഭരണസമിതിയും ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു
കാസര്‍കോട്: (www.kasargodvartha.com 07/06/2016) മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന 3.91 കോടി രൂപയുടെ മുക്കുപണ്ട തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. ഭരണസമിതിയും ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയും വലിയ തുകയുടെ തട്ടിപ്പ് വ്യക്തമായ സ്ഥിതിക്ക് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറേണ്ടത് നടപടി ക്രമമാണ്. ഇപ്പോള്‍ നടക്കുന്ന പ്രാഥമിക അന്വേഷണം പൂര്‍ത്തിയായാല്‍ ഉടന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് ഏല്പിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കേസില്‍ ഉന്നതര്‍ ഉള്‍പെട്ടിട്ടുള്ളതായി വ്യക്തമായിട്ടുണ്ട്. ഇവരെ കുറിച്ചെല്ലാം വ്യക്തമായ സൂചനകളും തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ബാങ്ക് മാനേജര്‍മാരും ഇടപാടുകാരായി ചിലരെ മുന്നില്‍ നിര്‍ത്തി പിന്നില്‍ നിന്നും കളിച്ച റാക്കറ്റിനെയും പിടികൂടുന്നതിന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. പോലീസിന്റെയും സഹകരണവകുപ്പിന്റെയും അന്വേഷണം ഒരേപോലെ പുരോഗമിക്കുകയാണ്.
തട്ടിപ്പ് നടത്തിയവരില്‍ നിന്നും ബാങ്കിന് സംഭവിച്ച നഷ്ടം ഈടാക്കുന്നതടക്കുമുള്ള നടപടികള്‍ പോലീസും ഭരണസമിതിയും ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരെ പുറത്തുകൊണ്ടുവരുന്നതിന് ഏതറ്റംവരെയും പോകുമെന്ന് ഭരണസമിതി അംഗങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.
Related News:

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അപ്രൈസര്‍ സതീഷിനും സംഘത്തിനും വേണ്ടി മുക്കുപണ്ടം പണയം വെച്ചത് സ്ത്രീകളുള്‍പെടെ 50ഓളം പേര്
മുട്ടത്തൊടി ബാങ്കില്‍ നിന്നും മുക്കുപണ്ട തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 3.91 കോടി; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ട, കുറ്റക്കാര്‍ക്കെതിരെ ഏതറ്റംവരെയും പോകും: ഭരണസമിതി
കോടികള്‍ തട്ടിയെങ്കിലും അപ്രൈസര്‍ സതീഷ് ഭാര്യയ്ക്ക് ഒരു തരി സ്വര്‍ണ്ണം വാങ്ങിക്കൊടുത്തില്ല; ലോട്ടറിയെടുക്കാന്‍ വീടും സ്വത്തും 13 ലക്ഷത്തിന് പണയപ്പെടുത്തി
മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും
മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍
മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ അപ്രൈസര്‍മാരും പണയം വെച്ചവരും പിടിയില്‍