ദേലംപാടി പഞ്ചായത്തില്‍ ലീഗ് കലുഷിതമാവുന്നു: ഗ്രൂപ്പു തര്‍ക്കങ്ങള്‍ മറനീക്കി പുറത്തേക്ക്
Apr 22, 2015, 21:26 IST
അഡൂര്‍: (www.kasargodvartha.com 22/04/2015) മുസ്ലിം ലീഗ് ദേലംപാടി പഞ്ചായത്ത് കമ്മിറ്റിയില്‍ നിലനില്‍ക്കുന്ന വിഭാഗീയത രൂക്ഷമാവുന്നു. ഗ്രൂപ്പു തര്‍ക്കങ്ങളില്‍ ഉലഞ്ഞ് പരിപാടികളും യോഗങ്ങളും സ്ഥിരം അലസിപ്പോവുന്നതോടെ ശാഖാ കമ്മിറ്റികള്‍ പഞ്ചായത്തു കമ്മിറ്റിക്കെതിരെ പരസ്യമായി രംഗത്തുവന്നു. ഇനിയും ഗ്രൂപ്പു വഴക്കുകള്‍ നിര്‍ത്തി ഒന്നിച്ചു മുന്നോട്ടു പോയില്ലെങ്കില്‍ തെരഞ്ഞെടുപ്പിലടക്കം സഹകരണമുണ്ടാവില്ലെന്ന് മൊഗര്‍ ശാഖാ യോഗം തീരുമാനമെടുത്തു. ഇതുസംബന്ധിച്ച കത്തും പഞ്ചായത്തു കമ്മിറ്റിക്ക് കൈമാറി.
ആറു വര്‍ഷത്തോളമായി മുസ്ലിം ലീഗ് ദേലംപാടി പഞ്ചായത്ത് കമ്മിറ്റിയില്‍ വിഭാഗീയത തുടങ്ങിയിട്ട്. ജില്ലാ തലത്തില്‍ ഭാരവാഹികളായിരുന്നവര് വരെ വിഭാഗീയതയുടെ ഇരകളായി തഴയപ്പെട്ടു. പിന്നീട് കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടികളും സമ്മേളനങ്ങളും പദ്ധതികളും ഒരു ഗ്രൂപ്പില്‍ മാത്രം ഒതുങ്ങിക്കൂടുകയായിരുന്നു. ആകെയുള്ള 10 ശാഖകളില്‍ ഏഴെണ്ണം ഔദ്യോഗിക വിഭാഗത്തിനു കീഴിലും ബാക്കി അനൗദ്യോഗികമായും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പഞ്ചായത്ത് കമ്മിറ്റി കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച സമ്മേളനത്തില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ മാത്രമാണ് നേടാനായത്. മറുവിഭാഗത്തെ കൂടുതല്‍ അണികള്‍ നിരന്നതോടെ കമ്മിറ്റി വീണ്ടും പ്രശ്നകലുഷിതമായി. www.kasargodvartha.com
പള്ളങ്കോട് നിര്‍മിക്കുന്ന പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ പണിയും വിഭാഗീയത കടുത്തതോടെ പാതിവഴിയിലായി. രണ്ടു നില പ്ലാന്‍ ചെയ്തിരുന്ന കെട്ടിടത്തിന്റെ പണി തുടങ്ങിയിട്ട് ആറു വര്‍ഷമായെങ്കിലും ഇതുവരെയും ഒരു നില പോലും പൂര്‍ത്തീകരിക്കാനായിട്ടില്ല. പലര്‍ക്കും ഗ്രൂപ്പിസം മടുത്തതോടെ മിക്ക ശാഖാ കമ്മിറ്റികളും നിര്‍ജീവമാണ്. കെ.എം.സി.സി പഞ്ചായത്ത് കമ്മിറ്റി നല്‍കിവരുന്ന സമാശ്വാസ പെന്ഷന് വിതരണത്തിലും വിഭാഗം നോക്കിയതോടെ അണികളും കമ്മിറ്റിക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. ഈ പദ്ധതിപ്രകാരം കുയിത്തല്‍ ശാഖയിലെ അര്‍ഹരെ കണ്ടെത്തിയത് സി.പി.എം പ്രതിനിധിയായ വാര്‍ഡ് മെമ്പറില്‍ നിന്നാണെന്ന കാര്യവും അണികളില്‍ പ്രതിഷേധത്തിനിടയാക്കി.
മുസ്ലിം ലീഗ് ഭൂരിപക്ഷ പ്രദേശവും പഞ്ചായത്തിലെ ഏക ലീഗ് വാര്‍ഡുമായ പള്ളങ്കോടിന്റെ കമ്മിറ്റി പ്രാതിനിധ്യം ഒഴിവാക്കിയാല്‍ പ്രശ്നം തീരുമെന്നാണ് മറ്റുള്ള ശാഖയിലെ ലീഗുകാര്‍ പറയുന്നത്. നിലവില്‍ പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയും പള്ളങ്കോട് ശാഖയില്‍ നിന്നാണ്. www.kasargodvartha.com
മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നേരിട്ട് പലതവണ ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാനായിട്ടില്ല. മുസ്ലിം ലീഗിന്റെ സമ്പൂര്‍ണ പിന്തുണ വാങ്ങാതെയാണ് യൂത്ത് ലീഗും എം.എസ്.എഫും പരിപാടികള്‍ സംഘടിപ്പിക്കുന്നത്. www.kasargodvartha.com

Keywords : Kasaragod, Kerala, Panchayath, Muslim-league, MSF, Members, Delampady, Group,Muslim League group clash in Delampady Panchayath.