മുസ്ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് കണ്‍വെഷന് ആവേശകരമായ തുടക്കം; സേട്ട് സാഹിബ് അവാര്‍ഡ് ഹമീദലി ശംനാട് ഏറ്റുവാങ്ങി
Oct 3, 2015, 14:10 IST
കാസര്‍കോട്: (www.kasargodvartha.com 03/10/2015) മുസ്ലിം ലീഗിന്റെ സംസ്ഥാന തല തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്റെ പേരില്‍ സംസ്ഥാന കമ്മിറ്റി ഏര്‍പെടുത്തിയ അവാര്‍ഡ് മുന്‍ എം പിയും ലീഗ് നേതാവുമായ ഹമീദലി ശംനാടിന് ഹൈദരലി തങ്ങള്‍ സമ്മാനിച്ചു. ജില്ലാ ലീഗ് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു.
ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ദേശീയ ട്രഷററും വ്യവസായ ഐ ടി വകുപ്പ് മന്ത്രിയുമായ പി കെ കുഞ്ഞാലികുട്ടി, സംസ്ഥാന സെക്രട്ടറി കെ പി എ മജീദ്, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി. ബി എം എ സലാം, സിറാജ് സേട്ട്, സുലൈമാന്‍ ഖാലിദ്, സി ടി അഹ് മദ് അലി,
എം എല്‍ എമാരാ എന്‍ എ നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, ടി.ഇ. അബ്ദുല്ല, മെട്രോ മുഹമ്മദ് ഹാജി, യഹ് യ തളങ്കര, എ അബ്ദുര്‍ റഹ് മാന്‍, പി. മഹുമ്മദ് കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, എ എം ശംസുദ്ദീന്‍ ഹാജി, എ ജി സി ബഷീര്‍, കെ ഇ എ ബക്കര്‍, മൊയ്തീന്‍ കൊല്ലമ്പാടി, അബ്ദുല്ലകുഞ്ഞിചെര്‍ക്കള, എ കെ എം അഷ്‌റഫ്, അബദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, പോഷക സംഘടനകളുടേയും കെ എം സി സിയുടേയും മണ്ഡലം നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വൈകിട്ട് പുതിയ ബസ് സ്റ്റാന്‍ഡ് നടക്കുന്ന പൊതുസമ്മേളനത്തില്‍ പി കെ കുഞ്ഞാലികുട്ടി അബ്ദുര്‍ റഹ്മാന്‍ രണ്ടത്താണി തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.
Related News:
ലീഗിന്റേത് നന്മയുടെ രാഷ്ട്രീയം - ഹൈദരലി തങ്ങള്‍
Related News:
ലീഗിന്റേത് നന്മയുടെ രാഷ്ട്രീയം - ഹൈദരലി തങ്ങള്‍
Keywords: Muslim League election propaganda begins, IUML, Conference, Shihab Thangal