Muslim League | മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രതിനിധി സമ്മേളനവും കൗൺസിലും ഫെബ്രുവരി 17 മുതൽ 22 വരെ; പുതിയ കമിറ്റിയും നിലവിൽ വരും; പ്രമുഖ നേതാക്കളെത്തും
Feb 13, 2023, 16:50 IST
കാസർകോട്: (www.kasargodvartha.com) മുസ്ലിം ലീഗ് മെമ്പർഷിപ് കാംപയിനിൻ്റെ ഭാഗമായി മുസ്ലിം ലീഗ് ജില്ലാ പ്രതിനിധി സമ്മേളനവും വിവിധ പരിപാടികളും 17 മുതൽ 22 വരെ നടത്താൻ ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പതാകദിനം, വനിതാ സംഗമം, യുവജന വിദ്യാർഥി സംഗമം, തൊഴിലാളി സംഗമം, ടിഇ അബ്ദുല്ല അനുസ്മരണ സമ്മേളനം, പ്രതിനിധി സമ്മേളനം, പുതിയ കൗൺസിൽ യോഗം എന്നിവയാണ് വിവിധ ദിവസങ്ങളിലായി നടത്തുന്നത്.
ഫെബ്രുവരി 17 വെള്ളിയാഴ്ച സമ്മേളനങ്ങളുടെ ഭാഗമായി ജില്ലയിലെ മുഴുവൻ വാർഡുകളിലും പതാക ഉയർത്തി പതാക ദിനമായി ആചരിക്കും. ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് കാസർകോട് നഗരസഭ കോൺഫറൻസ് ഹോൾ പരിസരത്ത് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സിടി അഹ്‌മദ് അലി പതാക ഉയർത്തും. തുടർന്ന് 2.30 മണിക്ക് കോൺഫറൻസ് ഹോളിൽ വനിതാ സംഗമവും ജില്ലാ കമിറ്റി രൂപീകരണവും നടക്കും.
ഫെബ്രുവരി 18ന് രാവിലെ 10 മണിക്ക് മുസ്ലിം ലീഗ് ജില്ലാ സമാപന പ്രവർത്തക സമിതി യോഗം ടിഎ ഇബ്രാഹിം സ്മാരക മന്ദിരത്തിൽ ചേരും.
ഫെബ്രുവരി 19ന് കാസർകോട് നഗരസഭ കോൺഫറൻസ് ഹോളിൽ രാവിലെ 10 മണിക്ക് യുവജന-വിദ്യാർഥി സംഗമവും ഉച്ചയ്ക്ക് രണ്ട് മണിക്ക് തൊഴിലാളി സംഗമവും സംഘടിപ്പിക്കും. ഫെബ്രുവരി 21ന് രാവിലെ 10 മണിക്ക് നഗരസഭ കോൺഫറൻസ്ഹോളിൽ ടിഇ അബ്ദുല്ല അനുസ്മരണ സമ്മേളനവും 12 മണിക്ക് നിലവിലുള്ള ജില്ലാ കൗൺസിലിൻ്റെ സമാപന പ്രതിനിധി സമ്മേളനവും നടക്കും. മുസ്ലിം ലീഗ് ദേശീയ ജെനറൽ സെക്രടറി പികെ കുഞ്ഞാലിക്കുട്ടി സംബന്ധിക്കും.
ഫെബ്രുവരി 22ന് കാസർകോട് മുനിസിപൽ ടൗൺ ഹോളിൽ പുതിയ കൗൺസിൽ യോഗം ചേരും. യോഗത്തിൽ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളെയും കമിറ്റി അംഗങ്ങളെയും തെരഞ്ഞെടുക്കും. ജില്ലാ തെരഞ്ഞെടുപ്പ് സമിതി കൺവീനറും മുസ്ലിം ലീഗ് സംസ്ഥാന സെക്രടറിയുമായ സിപി ചെറിയ മുഹമ്മദ്, സമിതി അംഗങ്ങളായ നജീബ് കാന്തപുരം എംഎൽഎ, അഡ്വ. മുഹമ്മദ് ശാ എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിക്കും.
കേന്ദ്ര, കേരള സർകാരുകളുടെ ജനവിരുദ്ധ ബജറ്റുകൾക്കെതിരെ യുഡിഎഫ്. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഫെബ്രുവരി 13ന് വൈകിട്ട് നാല് മണി മുതൽ ഫെബ്രുവരി 14ന് രാവിലെ 10 മണിവരെ കാഞ്ഞങ്ങാട് നടക്കുന്ന രാപ്പകൽ സമരം വിജയിപ്പിക്കുമെന്നും യോഗം അറിയിച്ചു.
ആക്ടിങ് പ്രസിഡണ്ട് വികെപി ഹമീദലി അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ സ്വാഗതം പറഞ്ഞു. സിടി അഹ്‌മദ് അലി, കല്ലട്ര മാഹിൻ ഹാജി, എൻഎ നെല്ലിക്കുന്ന് എംഎൽഎ, എകെഎം അശ്‌റഫ് എംഎൽഎ, കെ മുഹമ്മദ് കുഞ്ഞി, വിപി അബ്ദുൽ ഖാദർ, വികെ ബാവ, പിഎം മുനീർ ഹാജി, മൂസ ബി ചെർക്കള പ്രസംഗിച്ചു.
Keywords: Kasaragod, News, Kerala, Muslim-league, Conference, Woman, Students, Flag, Secretary, MLA, Budget, UDF, Top-Headlines, Muslim League District Representative Conference and Council from 17th to 22nd February.
< !- START disable copy paste -->