Tatoo | പിതാവിനെ തലയ്ക്കടിച്ച് കൊന്നുവെന്ന കേസിൽ അറസ്റ്റിലായ മകൻ്റെ കൈതണ്ടയിൽ പച്ചകുത്തിയ വാചകം കണ്ട് പൊലീസ് ഞെട്ടി
Apr 2, 2024, 23:32 IST
രണ്ട് മാസം മുമ്പായിരുന്നു പ്രമോദ് കുവൈറ്റിൽ നിന്നും നാട്ടിലെത്തിയത്. കൊല നടത്തിയ ഉടനെ പിടികൂടിയ പ്രതിയുടെ അറസ്റ്റ് ബേക്കൽ പൊലീസ് രേഖപ്പെടുത്തി. മൃതദേഹം പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് അപ്പക്കുഞ്ഞി തലക്കടിയേറ്റ് കൊല്ലപ്പെട്ടത്. നാട്ടിലെത്തിയ ശേഷം പ്രമോദ് മദ്യപിച്ച് വന്ന് എന്നും അച്ഛനുമായി വഴക്ക് പതിവാണെന്ന് പൊലീസ് പറയുന്നു.
'ഞായറാഴ്‌ച അപ്പക്കുഞ്ഞിയെ അടുക്കളയിൽ വെച്ച് തള്ളുകയും ഇതിനിടിയയിൽ തലയിടിച്ച് വീഴുകയും ചെയ്തിരുന്നു. നിലത്ത് വീണ അപ്പക്കുഞ്ഞിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് പരുക്കേൽപിക്കുകയുമുണ്ടായി. സാരമായി പരുക്കേറ്റ അപ്പക്കുഞ്ഞി ഉദുമയിലെ ആശുപത്രിയിൽ ചികിത്സ തേടുകയും പരാതിയിന്മേൽ ബേക്കൽ പൊലീസ് മകൻ പ്രമോദിനെതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്‌തിരുന്നു', ബന്ധുക്കൾ പറയുന്നു.
എന്നാൽ പ്രമോദിനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. കുടുംബ പ്രശ്നം എന്ന രീതിയിൽ പൊലീസ് സംഭവത്തെ നിസാരവൽക്കരിക്കുകയായിരുന്നു. ഇതാണ് പിന്നീട് ക്രൂരമായ കൊലപാതകത്തിലേക്കെത്തിയത്. പൊലീസ് വധശ്രമത്തിന് കേസെടുത്തതിന്റെ വിരോധത്തിലാണ് മകൻ വൈകുന്നേരത്തോടെ പിതാവ് അപ്പക്കുഞ്ഞിയെ അതിക്രൂരമായി അക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന കമ്പിപ്പാര ഉപയോഗിച്ചായിരുന്നു കൊലപാതകമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ ബേക്കൽ പൊലീസ് പ്രമോദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ കൈത്തണ്ടയിൽ 'ഹൃദയമുള്ളവൻ' എന്ന് പച്ചകുത്തിയ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന കമ്പിപ്പാര ഉപയോഗിച്ചായിരുന്നു കൊലപാതകമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ ബേക്കൽ പൊലീസ് പ്രമോദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ കൈത്തണ്ടയിൽ 'ഹൃദയമുള്ളവൻ' എന്ന് പച്ചകുത്തിയ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.