ഫേസ്ബുക്ക് പ്രണയ നൈരാശ്യം; യുവാവ് ആശുപത്രിയിലെത്തിയത് നഴ്സിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയെന്ന ലക്ഷ്യത്തോടെ; പ്രതി റിമാന്‍ഡില്‍
Jun 15, 2017, 10:27 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.06.2017) ഫേസ്ബുക്ക് പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവാവ് ആശുപത്രിയില്‍ അതിക്രമിച്ച് കയറി പ്രശ്നങ്ങള്‍ ഉണ്ടാക്കിയതും നഴ്സിനെ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയതും ശേഷം ആത്മഹത്യ ചെയ്യുകയെന്ന ലക്ഷ്യത്തോടെ. എന്നാല്‍ യുവാവിന്റെ പദ്ധതി ആശുപത്രി അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു.
അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ ഇരുപതുകാരിയെ ആക്രമിച്ച കേസില്‍ പ്രതിയായ പരപ്പ സ്വദേശി ആദിത്യനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആദിത്യനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയില്‍ യുവതിയുടെ കാബിനില്‍ എത്തിയ ആദിത്യന് കഴുത്ത് ലക്ഷ്യമാക്കി വടിവാള്‍ വീശുകയായിരുന്നു. യുവതി ഒഴിഞ്ഞ് മാറിയതിനാല്‍ കൈക്കാണ് വെട്ടേറ്റത്. ബഹളം കേട്ടെത്തിയ ആശുപത്രി മാനേജരും ജീവനക്കാരും ആദിത്യനെ തടയാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ക്ക് നേരെയും വാള് വീശി. എന്നാല്‍ ആശുപത്രി മാനേജരും ജീവനക്കാരുടെയും സഹായത്തോടെ ആദിത്യനെ കീഴ്പ്പെടുത്തുകയാണുണ്ടായത്.
ശക്തമായ മല്പിടിത്തത്തിലൂടെ യുവാവില്‍ നിന്ന് വടിവാള്‍ പിടിച്ചുവാങ്ങുകയും ചെയ്തു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയാണുണ്ടായത്. പോലീസെത്തി നടത്തിയ പരിശോധനയില്‍ ആദിത്യന്റെ ബാഗില്‍ നിന്ന് രണ്ട് ലിറ്റര്‍ പെട്രോളും സിഗര്‍ ലൈറ്ററും കണ്ടെടുത്തു. യുവതിയെ കൊലപ്പെടുത്തിയ ശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്യാനായിരുന്നു ആദിത്യന് ഉദ്ദേശിച്ചതെന്ന് പോലീസ് പറഞ്ഞു. ഫേസ്ബുക്ക് മുഖേനയാണ് നഴ്സായ യുവതിയെ ആദിത്യന് പരിജയപ്പെട്ടത്. നേരില്‍ കണ്ടപ്പോള്‍ യുവാവ് നഴ്സിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും യുവതി അത് നിരകസിക്കുകയും മറ്റൊരു യുവാവിനെ വിവാഹം ചെയ്യുകയും ചെയ്തു. എന്നാല്‍ ആദിത്യന് യുവതിയെ കുറിച്ച് അപവാദ പ്രചരണം നടത്തിയതിനെ തുടര്‍ന്ന് യുവതിയുമായുള്ള വിവാഹബന്ധം ഭര്‍ത്താവ് വേര്‍പ്പെടുത്തി.
ഭര്‍ത്താവ് ഉപേക്ഷിച്ച സാഹചര്യത്തില്‍ ഈ ഒഴിവില്‍ തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ആദിത്യന് യുവതിയെ സമീപിച്ചെങ്കിലും തനിക്കിതില്‍ താത്പര്യമില്ലെന്ന് കടുത്ത ഭാഷയില്‍ മറുപടി നല്കി. എന്നാല്‍ ഇതിന്റെ തിക്ത ഫലം അനുഭവിക്കാന്‍ പോകുന്നതേയുള്ളൂവെന്ന മുന്നറിയിപ്പ് നല്കിയ ശേഷം ആദിത്യന് ക്ഷുഭിതനായി തിരിച്ചുപോകുകയായിരുന്നു. കഴിഞ്ഞ ദിവസം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച വടിവാളുമായി ആശുപത്രിയിലെത്തിയ ആദിത്യന് ഒരുവട്ടം കൂടി യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ യുവതി ഈ ആവശ്യത്തോട് വീണ്ടും മുഖം തിരിക്കുകയാണുണ്ടായത്. ഇതോടെ പ്രകോപിതനായ ആദിത്യന് ആക്രമം നടത്തുകയായിരുന്നു.
Related News:
പ്രണയത്തില്‍ നിന്നും പിന്മാറിയ നഴ്സിനെ ആശുപത്രിയില്‍ കയറി കഴുത്തറുക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, Love, Youth, Hospital, Nurse, Accuse, Remand, Assault, Arrest, Murder attempt case; accused remanded