കാസര്‍കോട് നഗരസഭയില്‍ ലീഗ് സ്ഥാനാര്‍ത്ഥിപട്ടിക വെള്ളിയാഴ്ചയ്ക്കുള്ളില്‍; ടി ഇയും എ അബ്ദുര്‍ റഹ്‌മാനും സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍
Oct 7, 2015, 12:43 IST
കാസര്‍കോട്: (www.kasargodvartha.com 07/10/2015) കാസര്‍കോട് നഗരസഭയില്‍ ലീഗ് സ്ഥാനാര്‍ത്ഥിപട്ടിക വെള്ളിയാഴ്ചയ്ക്കുള്ളില്‍ നല്‍കാന്‍ മുന്‍സിപ്പല്‍ ലീഗ് കമ്മിറ്റി അതാത് വാര്‍ഡ് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, ഡി പി സി അംഗവും മുസ്ലിം ലീഗ് ജില്ലാ ട്രഷററുമായ എ അബ്ദുര്‍ റഹ്മാന്‍ എന്നിവരും സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുണ്ട്.
29-ാം വാര്‍ഡായ പടിഞ്ഞാറില്‍ ടി ഇ അബ്ദുല്ലയെ ഐക്യകണ്‌ഠേനയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. വാര്‍ഡ് കമ്മിറ്റിയുടെ ശുപാര്‍ശ മുന്‍സിപ്പല്‍ കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. ആറാം വാര്‍ഡായ ഫോര്‍ട്ട് റോഡില്‍ എ അബ്ദുര്‍ റഹ്മാന്‍, റാഷിദ് പൂരണം, വസീം ഫോര്‍ട്ട് റോഡ്, മലബാര്‍ അബ്ബാസ്, പി വി മുഹമ്മദ് കുഞ്ഞി, അസീസ് എന്നിവര്‍ ഉള്‍പെടുന്ന ആറുപേരടങ്ങുന്ന പട്ടികയാണ് വാര്‍ഡ് കമ്മിറ്റി മുന്‍സിപ്പല്‍ കമ്മിറ്റിക്ക് നല്‍കിയിട്ടുള്ളത്.
അതേസമയം 27-ാം വാര്‍ഡില്‍ സുമയ്യ ഗഫൂറും, ഫര്‍സാന ഹസൈനും ഉള്‍പെടുന്ന സ്ഥാനാര്‍ത്ഥിപട്ടികയും 28-ാം വാര്‍ഡില്‍ നസീറ ഇസ്മാഇലിന്റെ പേരും മുന്‍സിപ്പല്‍ കമ്മിറ്റിക്ക് നല്‍കാന്‍ വാര്‍ഡ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
അതേസമയം 27-ാം വാര്‍ഡില്‍ സുമയ്യ ഗഫൂറും, ഫര്‍സാന ഹസൈനും ഉള്‍പെടുന്ന സ്ഥാനാര്‍ത്ഥിപട്ടികയും 28-ാം വാര്‍ഡില്‍ നസീറ ഇസ്മാഇലിന്റെ പേരും മുന്‍സിപ്പല്‍ കമ്മിറ്റിക്ക് നല്‍കാന്‍ വാര്‍ഡ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
മറ്റു വാര്‍ഡുകളിലെ പ്രവര്‍ത്തകരുടെയോഗം ബുധനാഴ്ചയും വ്യാഴാഴ്ചയുമായി നടക്കും. കാര്യമായ എതിര്‍പ്പുകളില്ലാതെതന്നെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാന്‍ കഴിയുമെന്ന് മുന്‍സിപ്പല്‍ ലീഗ് കമ്മിറ്റിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പലയിടത്തും പുതുമുഖങ്ങളെതന്നെ നിര്‍ത്താനാണ് മുന്‍സിപ്പല്‍ ലീഗ് കമ്മിറ്റി വാര്‍ഡ് കമ്മിറ്റികളോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് അറിയുന്നത്. പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ചായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയം.
ലീഗിന് ഭൂരിപക്ഷമുള്ള നഗരസഭയില്‍ വനിതാ ചെയര്‍പേഴ്‌സണായിരിക്കുമെന്നതുകൊണ്ട് ഏതാനും മുതിര്‍ന്ന നേതാക്കള്‍കൂടി മത്സരിക്കണമെന്ന പൊതുവികാരം കണക്കിലെടുത്താണ് ഇത്തവണ മത്സരിക്കുന്നില്ലെന്നറിയിച്ചിട്ടും ടി ഇ അബ്ദുല്ലയുടേയും എ അബ്ദുര്‍ റഹ് മാന്റേയും പേരുകള്‍ വാര്‍ഡ് കമ്മിറ്റികള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
Keywords: Kasaragod, Municipality, Muslim league, Election 2015, Kerala, Panchayath Election, Municipal ward committees propose candidates list, Malabar Wedding.