city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുടുംബം പുലര്‍ത്താന്‍ പെടാപ്പാടുപെടുന്നതിനിടെ മാരക രോഗവും; മുഹമ്മദ്കുഞ്ഞിയുടെ കണ്ണീരൊപ്പാന്‍ നീളണം കരുണയുടെ കൈകള്‍

കാസര്‍കോട്: (www.kasargodvartha.com 09/02/2015) അന്നന്നത്തെ അന്നത്തിനായി അന്തിയോളം പണിയെടുത്തു കടപ്പുറത്തെ ഷെഡ്ഡില്‍ ഭാര്യയ്ക്കും പെണ്‍ മക്കള്‍ക്കുമൊപ്പം കഴിയുമ്പോള്‍ മുഹമ്മദ് കുഞ്ഞിയ്ക്കു സ്വപ്‌നങ്ങള്‍ക്കു യാതൊരു പഞ്ഞവും ഉണ്ടായിരുന്നില്ല. എന്നെങ്കിലും ഈ ദുരിതം നീങ്ങുമെന്നും നല്ലൊരു വീട്ടില്‍ താമസിക്കാന്‍ പടച്ചവന്‍ തുണയ്ക്കുമെന്നും അയാള്‍ കരുതി. അതിനായി എപ്പോഴും പ്രാര്‍ത്ഥിച്ചു. പെണ്‍മക്കളെയെല്ലാം നല്ല രീതിയില്‍ കെട്ടിച്ചയക്കാന്‍ അയാള്‍ അത്യധികം ആഗ്രഹിച്ചു.

അതിനിടെയാണ് മാരകരോഗം മുഹമ്മദ് കുഞ്ഞിയുടെ സ്വപ്‌നങ്ങളുടെ കടയ്ക്കല്‍ കത്തിവെച്ചത്. തലയ്ക്കും ശ്വാസ കോശത്തിനുമാണ് അര്‍ബുദം ബാധിച്ചത്. ഒന്നര മാസം മുമ്പു അസഹ്യമായ തലവേദനയും ക്ഷീണവും അനുഭവപ്പെട്ട് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയപ്പോഴാണ് അസുഖം കണ്ടെത്തിയത്. തന്റെ രോഗവിവരം ഭാര്യയെയും മക്കളെയും അറിയിച്ചു അവരെ വിഷമപ്പെടുത്താന്‍ ആദ്യമൊന്നും മുഹമ്മദ് കുഞ്ഞി തയ്യാറായിരുന്നില്ല. അസുഖം കലശലാകുമ്പോള്‍ വേദന സംഹാരികള്‍ വാങ്ങിക്കഴിക്കും.

വിദഗ്ധ ചികിത്സയ്ക്കു വിധേയനാകണമെന്നു ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെങ്കിലും അതിനു പണമില്ലാത്ത സങ്കടത്തിലാണിയാള്‍. തളങ്കര പള്ളിക്കാലില്‍ വാടകയ്ക്കു താമസിക്കുന്ന അബ്ദുല്‍ റഹ്മാന്റെ മകനായ 46 കാരനായ പി.എ. മുഹമ്മദ് കുഞ്ഞി മാതാവിന്റെ നാടായ ചെമ്പിരിക്ക കടപ്പുറത്തു നാട്ടുകാര്‍ നിര്‍മിച്ചു നല്‍കിയ ചെറിയ കുടിലിലാണ് താമസം. കല്ലുമ്മക്കായ കൊണ്ടുള്ള അപ്പങ്ങളും മറ്റു വിഭവങ്ങളും ഉണ്ടാക്കി വിറ്റാണ് മുഹമ്മദ് കുഞ്ഞി കുടുംബം പോറ്റിയിരുന്നത്. രോഗം പിടിപെട്ടതോടെ ജീവനോപാധിയും അടഞ്ഞു.

അഞ്ചു പെണ്‍മക്കളില്‍ മൂത്ത മകളുടെ വിവാഹം മാത്രമേ നടന്നിട്ടുള്ളൂ. മറ്റു മക്കള്‍ വിവാഹ പ്രായമെത്തി നില്‍ക്കുന്നു. ഈ അവസ്ഥയും മുഹമ്മദ് കുഞ്ഞിയെ തളര്‍ത്തുന്നു. ഹലീമയാണ് ഭാര്യ.

മുഹമ്മദ് കുഞ്ഞിയെ സഹായിക്കാന്‍ നാട്ടുകാര്‍ രംഗത്തു വന്നിട്ടുണ്ട്. കനിവുള്ളവര്‍ കൈകോര്‍ത്താല്‍ മുഹമ്മദ് കുഞ്ഞിയുടെയും കുടുംബത്തിന്റെയും കണ്ണീരൊപ്പാനും ജീവതമാര്‍ഗം കാണിച്ചു കൊടുക്കാനും സാധിക്കും. സഹായങ്ങള്‍ മുഹമ്മദ് കുഞ്ഞിയെ 9946780015 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടു എത്തിക്കാവുന്നതാണ്.

കുടുംബം പുലര്‍ത്താന്‍ പെടാപ്പാടുപെടുന്നതിനിടെ മാരക രോഗവും; മുഹമ്മദ്കുഞ്ഞിയുടെ കണ്ണീരൊപ്പാന്‍ നീളണം കരുണയുടെ കൈകള്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia