city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം.എസ്.എം പ്രോഫ്‌കോണ്‍ 13 മുതല്‍ 15 വരെ; ശൈഖ് അര്‍ഷദ് മുഹമ്മദ് ഖാന്‍ ഉല്‍ഘാടനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 11/02/2015) മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം.എസ്.എം.) സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പത്തൊമ്പതാമത് പ്രൊഫഷണല്‍ വിദ്യാര്‍ഥി ദേശീയ സമ്മേളനം-പ്രോഫ്‌കോണ്‍ കാസര്‍കോട് എം.പി. ക്യാമ്പസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ഭാഗമായി 2015 ഫെബ്രുവരി 13 മുതല്‍ 15 വരെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ദുബൈ ടൂറിസം വകുപ്പ് മേധാവിയുമായ ശൈഖ് അര്‍ഷദ് മുഹമ്മദ് ഖാന്‍ ഉല്‍ഘാടനം ചെയ്യും.

മുഖ്യാത്ഥിയായി പി. കരുണാകരന്‍ എം.പി, ഡോ. എം.പി. മുഹമ്മദ് ഷാഫി പങ്കെടുക്കും. വെള്ളിയാഴ്ച്ച 13ന് വൈകിട്ട് ഏഴ് മണിക്ക് പ്രവാചക നിന്ദ: വിമര്‍ശനം  പ്രതികരണം എന്ന വിഷയത്തില്‍ നടക്കുന്ന സാമൂഹ്യ സംവാദത്തില്‍ അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി, സി.പി സലിം, ഡോ. ഷഹദാദ് എന്നിവര്‍ പങ്കെടുക്കും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, കെ.എം. ഷാജി എം.എല്‍.എ, ടി.വി രാജേഷ് എം.എല്‍.എ, അഡ്വ. ടി. സിദ്ദീഖ്, അഡ്വ. കെ. സുരേന്ദ്രന്‍, അഡ്വ. സി.കെ. ശ്രീധരന്‍, സതീഷ് ചന്ദന്‍, എം.സി. കമറുദ്ധീന്‍, ഐ.എസ്.എം. സംസ്ഥാന ട്രഷറര്‍ അബ്ദുല്ല ഫാസില്‍, ബഷീര്‍ കൊമ്പനടുക്കം, പി.പി നസീഫ്, കെ.സി ഷംസീര്‍ സ്വലാഹി, എം.കെ ഇര്‍ഫാന്‍ സ്വലാഹി, ഡോ. നജ്മുദ്ധീന്‍ എന്നിവര്‍ പങ്കെടുക്കും.

14ന് ശനിയാഴ്ച്ച രാവിലെ നടക്കുന്ന എം.എസ്.എം. സംസ്ഥാന പ്രസിഡന്റ് ടി.കെ. ത്വല്‍ഹത്ത് സ്വലാഹി, അഡ്വ. മായിന്‍ കുട്ടി മേത്തര്‍, ഷരീഫ് കാര എന്നിവര്‍ വിവിധ വിഷയളില്‍ സംസാരിക്കും, കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി യൂ.ടി. ഖാദര്‍. എന്‍.എ. ഹാരിസ് എം.എല്‍.എ, പി.എ. ഇബ്‌റാഹിം ഹാജി,  ടി.പി. അഷറഫലി, ടി.പി. ബിനീഷ് എന്നിവര്‍ അതിഥികളായി പങ്കെടുക്കും.

ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളില്‍ നടക്കുന്ന പഠനസെഷനില്‍ ഹംസാ മദീനി, മുജാഹിദ് ബാലുശ്ശേരി, ഷമീര്‍ മദീനി, അബ്ദുല്‍ മാലിക്ക് സലഫി, മൂസ സ്വലാഹി, പി.എന്‍. അബ്ദുര്‍ റഹ്മാന്‍ അബ്ദുലത്തീഫ്, എന്നിവര്‍ നേതൃത്വം നല്‍കും. ഉച്ചക്ക് ശേഷം നടക്കുന്ന കാമ്പസ് ഇന്ററാഷനില്‍ വിദ്യാര്‍ത്ഥികളുടെ വൈയക്തിക ധാര്‍മമികവുമായി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ച് കൊണ്ട് ഹാരിസ്ബനു സലിം നേതൃത്വം നല്‍കും, പ്രമുഖ ഇസ്‌ലാമിക പ്രഭാഷകന്‍ സയ്യിദ് ഖാലിദ് പട്ടേല്‍ (മുബൈ) പങ്കെടുക്കും, ഹാരിസ് കായക്കൊടി, സിറാജുല്‍ ഇസ്‌ലാം തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.

വൈകിട്ട് നടക്കുന്ന ആദര്‍ശ മുഖാമുഖത്തില്‍ ഫൈസല്‍ മൗലവി, അബൂബക്കര്‍ സലഫി, ഫദലുല്‍ ഹഖ് ഉമരി, ടി.കെ. അഷറഫ്, കെ.ടി. ഷബീബ് സ്വലാഹി എന്നിവര്‍ വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് നേരിട്ട് മറുപടി പറയും. ശനിയാഴ്ച്ച് മറ്റു വേദികളിലായി നടക്കുന്ന സെഷനുകളില്‍ മെഹ്ത്താബ് അംജദ് ബാഗ്ലൂര്‍, മുഹമ്മദ് ഖാന്‍ ഹൈദരാബാദ്, സൈദ് ഹുസൈന്‍ ബാംഗ്ലൂര്‍, ഡോ. മുഹമ്മദ് ഷാസ്, നബീല്‍ രണ്ടത്താണി, ജിന്‍ഷാദ് വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും, ഒരോ സെഷനുകളുമായി ബന്ധപ്പെട്ട്് വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണത്തിന് അവസരമുണ്ടായിരിക്കും.

ശനിയാഴ്ച്ച ഉച്ചക്ക് ശേഷം നടക്കുന്ന കരിയര്‍ കൗണ്‍സിലിംഗ് സെഷന് പ്രമുഖ കരിയര്‍ കണ്‍സല്‍ട്ടന്റ് ജൗഹര്‍ മുനവ്വിര്‍ നേതൃത്വം നല്‍കും. ഇബറാഹിം ഐ.എ.എസ്, ഉനൈസ്. ഐ.എ.എസ്, അല്‍ത്താഫ് ഷാജഹാന്‍ (ഐ.ഐ.എം ബാഗ്ലൂര്‍) തുടങ്ങിയവര്‍ പങ്കെടുക്കും.
ഞാറായ്ച്ച രാവിലെ വിദ്യര്‍ത്ഥി വിദ്യര്‍ത്ഥിനികള്‍ക്കായി പ്രത്യേക സെഷനുകള്‍ ഉണ്ടായിരിക്കും. വിവിധ വിഷയങ്ങളിലായി ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍, റസ്ത്തം ഉസ്മാന്‍ എന്നിവര്‍ സംസാരിക്കും. മുസ്‌ലീം ലോകം നേരിടുന്ന ആധുനീക വെല്ലുവിളികളെ ക്കുറിച്ച് നടക്കുന്ന ഫെയ്‌സ് റ്റു ഫെയ്‌സ് സെഷന്‍ ഞാറായ്ച്ച നടക്കും, സി.എം. സാബിര്‍ നവാസ് നേതൃത്വം നല്‍കും. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, താജുദ്ധീന്‍ സ്വലാഹി, നൗഫല്‍ മദീനി തുടങ്ങിയവര്‍ പങ്കെടുക്കും.


മറ്റു വേദികളില്‍ നടക്കുന്ന വിവിധ സെഷനുകളില്‍ സലാഹുദ്ദീന്‍ അബ്ദുല്‍ ഖാദര്‍, ഡോ. അബ്ദുല്‍ മാലിക്, ഡോ. ഒ.പി സലാഹുദ്ദീന്‍, ഡോ. മുഹമ്മദ് സഹീര്‍, നൂറുദ്ദീന്‍ സ്വലാഹി എന്നിവര്‍ സംബന്ധിക്കും. ഞാറായ്ച്ച് ഉച്ചക്ക് നടക്കുന്ന സമാപന സമ്മേളനം കുവൈത്ത് കേരള ഇസ്‌ലാഹി സെന്റെര്‍ പ്രസിഡന്റ് പി.എന്‍. അബദുലത്തീഫ് മദനി ഉല്‍ഘാടനം ചെയ്യും. സ്വഗതസംഘം ചെയര്‍മാന്‍ പി. മൊയ്തീന്‍ അദ്ധ്യക്ഷത വഹിക്കും. പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനുമായ ഹൂസൈന്‍ സലഫി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഐ.എസ്.എം. സംസ്ഥാന ജന. സെക്രട്ടറി കെ. സജ്ജാദ് എം.എസ്.എം. സംസ്ഥാന ജന. സെക്രട്ടറി സി.എം. അബ്ദുല്‍ ഖാലിക്ക്, പ്രസിഡന്റ് ടി.കെ. ത്വല്‍ഹത്ത് സ്വലാഹി. ട്രഷറര്‍ ഇ. നബീല്‍ എന്നിവര്‍ പ്രസംഗിക്കും.

മൂന്ന് ദിവസങ്ങളിലായി അഞ്ച് വേദികളില്‍ 30 ഓളം സെഷനുകളിലായാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നും പ്രൊഫഷണല്‍ കാമ്പസുകളില്‍ നിന്നും 5000 ത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.
തീവ്രവാദവും ഫാസിസവും വരുത്തുന്ന അപകടങ്ങളെ കുറിച്ച് പ്രൊഫഷണല്‍ വിദ്യാര്‍ഥികളില്‍ ബോധവല്‍കരണം നടത്തുക, ആത്മീയതയുടെ മറവില്‍ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ച് ബോധവല്‍കരിക്കുക, സാമൂഹിക പ്രതിബദ്ധത വളര്‍ത്തുക, നവോത്ഥാനപ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ പങ്കാളിത്തം ഉറപ്പ് വരുത്തുക, തൊഴിലിനോടൊപ്പം ഗവേഷണത്തിനും ഉന്നത പഠനത്തിനുമുള്ള താല്‍പര്യം വളര്‍ത്തുക. തുടങ്ങിയ ലക്ഷ്യങ്ങളാണ് സമ്മേളനം മുന്നോട്ട് വെക്കുന്നത്.

അന്താരാഷ്ട്രതലത്തില്‍ രൂപപ്പെട്ടുവരുന്ന തൊഴില്‍സാധ്യതകള്‍ക്ക് അര്‍ഹത നേടുന്നതിന് വിദ്യാര്‍ഥികളെ ബോധവല്‍കരിക്കുവാനും സര്‍ക്കാര്‍-സ്വാശ്രയ-പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖല നേരിടുന്ന അനിശ്ചിതത്വത്തിന് പരിഹാരം നിര്‍ദേശിക്കുവാനും സമ്മേളനം പ്രത്യേകം സെഷനുകളൊരുക്കും.  ലഹരിവിമുക്ത ക്യാമ്പസിനായുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രൊഫഷണല്‍ വിദ്യാര്‍ഥികളെ ഭാഗവാക്കാക്കാനുള്ള സ്ഥിരം സംവിധാനത്തിന് പ്രോഗ്രാം രൂപം കൊടുക്കും. സ്ത്രീധന-ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന്വിദ്യാര്‍ഥികളെ പ്രാപ്തരാക്കും.

വാര്‍ത്താ സതസസമ്മേളത്തില്‍ എം.എസ്.എം കേരള വൈസ് പ്രസിഡന്റ് പി.പി. നസീഫ്, എം.എസ്.എം കേരള സെക്രട്ടറി പി.കെ അംജദ്, ഐ.എസ്.എം കാസര്‍കോട് സെക്രട്ടറി സി.എം. മൂനീര്‍ എന്നിവര്‍ പങ്കെടുത്തു.
എം.എസ്.എം പ്രോഫ്‌കോണ്‍ 13 മുതല്‍ 15 വരെ; ശൈഖ് അര്‍ഷദ് മുഹമ്മദ് ഖാന്‍ ഉല്‍ഘാടനം ചെയ്യും

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia