അമ്മയും കുഞ്ഞും വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
Jan 25, 2015, 10:30 IST
ബദിയഡുക്ക: (www.kasargodvartha.com 25/01/2015) അമ്മയേയും കുഞ്ഞിനേയും വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സ്വര്‍ഗ സജങ്കലയിലെ ഗോവിന്ദനായികിന്റെ ഭാര്യ യമുന (38)യും മൂന്നു വയസുള്ള മകള്‍ ഗായത്രിയുമാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് വീട്ടിനകത്തെ കഴുക്കോലില്‍ ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. കരിങ്കല്‍ ക്വാറിയില്‍ തൊഴിലാളിയായ ഗോവിന്ദനായിക് രാവിലെ ജോലിക്ക് പോയിരുന്നു. വൈകിട്ട് തിരിച്ചു വന്നപ്പോഴാണ് ഭാര്യയേയും കുഞ്ഞിനേയും തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
വീട് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. കുഞ്ഞിനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം യമുന തൂങ്ങിമരിച്ചതാണെന്നാണ് നിഗമനം. യമുന മാനസിക വിഭ്രാന്തിക്ക് ചികിത്സയിലായിരുന്നതായി പറയുന്നു.
ബദിയഡുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണം സംബന്ധിച്ച് ബദിയഡുക്ക പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
Also Read:
വിവാഹം കഴിക്കാതെ അമ്മയായി; പ്രസവിച്ചത് ടോയ്ലറ്റില്
Keywords: Kasaragod, Kerala, Badiyadukka, died, suicide, Mother and Daughter, Hanged,
Advertisement: