പാലക്കുന്നില്‍ ജയന്റ് വീലില്‍നിന്നും വീണ് അമ്മയ്ക്ക് ഗുരുതരം; മടിയിലിരുന്ന 11 മാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു
Mar 21, 2015, 18:11 IST
ഉദുമ: (www.kasargodvartha.com 21/03/2015) പാലക്കുന്നില്‍ നടന്നുവരുന്ന എക്‌സ്‌പോയ്ക്കിടെ ജയന്റ് വീലില്‍നിന്നും അമ്മയും 11 മാസം പ്രായമുള്ള കുഞ്ഞും താഴെ വീണു. അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കുഞ്ഞ് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബന്തടുക്ക ഏണിയാടിയിലെ അബ്ബാസിന്റെ ഭാര്യ ഫാത്വിമ (32) യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പള്ളിക്കര പാക്കത്താണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്. 11 മാസം പ്രായമുള്ള മകള്‍ മാജിദയാണ് രക്ഷപ്പെട്ടത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫാത്വിമയെ ആദ്യം കാസര്‍കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. നിസാര പരിക്കേറ്റ കുഞ്ഞ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ജയന്റ് വീല്‍ കറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ഉടന്‍തന്നെ എക്‌സ്‌പോഅധികൃതരും നാട്ടുകാരുംചേര്‍ന്ന് അമ്മയേയും കുഞ്ഞിനേയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Keywords: Giant wheel, Palakunnu, Kasaragod, Accident, Injured, Kerala, Child, Kerala.
Advertisement: