city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ രണ്ടുപേര്‍ തെക്കന്‍ ജില്ലക്കാര്‍?

കാസര്‍കോട്: (www.kasargodvartha.com 16/09/2015) കുഡ്‌ലു ബാങ്ക് കൊള്ള കേസില്‍ രണ്ട് തെക്കന്‍ ജില്ലക്കാര്‍ ഉള്‍പെട്ടതായി പോലീസിന് സൂചന ലഭിച്ചു. ബാങ്ക് കവര്‍ച്ചയ്ക്ക് ശേഷം രണ്ട് പേരെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിനില്‍ പ്രതികളില്‍ ചിലര്‍ കയറ്റിവിട്ടതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നാണ് വിവരം.

ഇപ്പോള്‍ പോലീസ് അറസ്റ്റുചെയ്ത രണ്ടു പ്രതികളെ ചോദ്യംചെയ്തതില്‍നിന്നുമാണ് തെക്കന്‍ജില്ലക്കാരെകുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്. കൊള്ളയില്‍ മൊത്തം ഒമ്പതുപേര്‍ നേരിട്ട് പങ്കെടുത്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ട് പ്രതികള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ മറ്റുള്ളവരും ഉടന്‍തന്നെ അറസ്റ്റിലാകുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. കവര്‍ച്ചചെയ്ത സ്വര്‍ണം എവിടെയാണ് സൂക്ഷിച്ചിട്ടുള്ളതെന്നതിനെകുറിച്ച് ഇപ്പോഴും വ്യക്തമായ വിവരം പോലീസിന് കിട്ടിയിട്ടില്ല. 

സ്വര്‍ണവുമായി മുഖ്യപ്രതി രക്ഷപ്പെട്ടുവെന്ന് പോലീസ് കരുതുന്നില്ല. സ്വര്‍ണംകൊണ്ടുനടക്കുക എന്നത് സുരക്ഷിതമല്ലാത്തതിനാല്‍ കാസര്‍കോട്ടുതന്നെ എവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടാകുമെന്ന് തന്നെയാണ് പോലീസ് ഇപ്പോഴും വിശ്വസിക്കുന്നത്. ഷരീഫിന്റേയും കരീമിന്റേയും വീടുകളിലും ബന്ധുവീടുകളിലും പോലീസ് പലതവണ റെയ്ഡ് നടത്തിയിരുന്നു. ഉറ്റചങ്ങാതിമാരായ ഷരീഫും ചൗക്കിയിലെ കരീമും ചേര്‍ന്നാണ് ബാങ്ക് കൊള്ളയടിക്കാനുള്ള പദ്ധതി തയ്യാറാക്കിയതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. 

ഇപ്പോള്‍ അറസ്റ്റിലായ ചൗക്കിയിലെ സാബിര്‍ കൊള്ളയില്‍ നേരിട്ട് പങ്കെടുത്തതായും ചൗക്കിയിലെ മഹ്ഷൂഖ് ബാങ്ക് കൊള്ളയുടെ ഗൂഡാലോചനയില്‍ പങ്കെടുത്തതായുമാണ് പോലീസ് നല്‍കുന്ന സൂചന. കേസിലെ മറ്റൊരു പ്രതിയായ ചൗക്കി സ്വദേശിയും ബന്തിയോട് താമസക്കാരനുമായ മുജീബിനെ കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ രണ്ടുപേര്‍ തെക്കന്‍ ജില്ലക്കാര്‍?

Related News:
കുഡ്‌ലു ബാങ്ക് കൊള്ള: പോലീസ് കസ്റ്റഡിയിലെടുത്ത 3 പേരെ വിട്ടയച്ചു
കുഡ്‌ലു ബാങ്ക് കൊള്ള: മഹ്ഷൂഖിന്റേയും സാബിറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി

കുഡ്‌ലു ബാങ്ക് കൊള്ള: കവര്‍ച്ചാ സംഘം 3 തവണ കൊള്ളയ്ക്കായി ബാങ്കിന് മുന്നിലെത്തിയിരുന്നതായി വെളിപ്പെടുത്തല്‍

കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യസൂത്രധാരനായ പൊതുപ്രവര്‍ത്തകന്‍ മുംബൈയില്‍ പിടിയില്‍

സ്വര്‍ണം ഉടന്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന് പോലീസിന്റെ പ്രതീക്ഷ; മഹ്ഷൂഖിനേയുംകൂട്ടി കര്‍ണാടകയില്‍ അന്വേഷണം

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു പ്രതി ബംഗളൂരുവില്‍ പിടിയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു

കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം

കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍

കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം

കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി

കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി

കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച

കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും

കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു

കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു


Keywords:  Accused, Arrest, Mahshook, Sabir, Kasaragod, Kerala, Bank, Robbery, Investigation, Police, Kudlu bank robbery, More involvement in bank robbery case

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia