city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈക്ക് യാത്രക്കാരനെ കാറിടിച്ചു വീഴ്ത്തി 10 ലക്ഷം കൊള്ളയടിച്ച സംഘത്തിലെ 3 പേര്‍ അറസ്റ്റില്‍; 2 പേരെ തിരയുന്നു

കാസര്‍കോട്: (www.kasargodvartha.com 22/09/2015) ബൈക്ക് യാത്രക്കാരനെ കാറിടിച്ചു വീഴ്ത്തി 10 ലക്ഷം രൂപ കൊള്ളയടിച്ച സംഘത്തിലെ മൂന്നു പേരെ വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തു. കേസില്‍ രണ്ടു പേരെ പോലീസ് തിരയുകയാണ്. കര്‍ണാടക കുടക് ശുണ്ടികോപ്പയിലെ ടി.ഇ.ഹംസ (26),  മടിക്കേരി, കൊളക്കേരിയിലെ സൈനുദ്ദീന്‍ (25), ശുണ്ടിക്കോപ്പയിലെ ആരിഫ് (21) എന്നിവരെയാണ് വിദ്യാനഗര്‍ എസ് ഐ എം. ലക്ഷ്മണന്‍ അറസ്റ്റു ചെയ്തത്. കൊള്ള ചെയ്ത പണത്തില്‍ നിന്നും 85,500 രൂപ പ്രതികളില്‍ നിന്നും കണ്ടെത്തി.

കൊള്ളയടിച്ച പണവുമായി രക്ഷപ്പെട്ട തെക്കില്‍ സ്വദേശിയും കുടകില്‍ താമസക്കാരനുമായ സാദിഖ്, മടിക്കേരിയിലെ വിനു എന്നിവരെയാണ് പോലീസ് തിരയുന്നത്. കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള കെ .എ. ഒന്ന് ടി സി 5373 നമ്പര്‍ സ്വിഫ്റ്റ് കാറും കെ എ അഞ്ച് എം എഫ് 6326 നമ്പര്‍ ആള്‍ട്ടോ കാറും പോലീസ് പിടികൂടി

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മേല്‍പ്പറമ്പ്, കീഴൂര്‍, എം.എ.മന്‍സിലിലെ മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ മുക്താറിന്റെ കൈയില്‍ നിന്നുമാണ് സംഘം പണം കൊള്ളയടിച്ചത്. മുക്താറിന്റെ നാരമ്പാടിയിലുള്ള ബന്ധുവായ പെണ്‍കുട്ടിയുടെ വിവാഹാവശ്യത്തിനായി കൊണ്ടുപോവുകയായിരുന്ന പണമാണ് സംഘം കൊള്ളയടിച്ചത്. ബൈക്കില്‍ പണവുമായി നാരമ്പാടിയിലേക്ക് പോകുമ്പോള്‍ എടനീര്‍ എതിര്‍ത്തോട് വളവില്‍ വെച്ച് പിന്നില്‍ നിന്നുമെത്തിയ സ്വിഫ്റ്റ് കാര്‍ ബൈക്കില്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ബൈക്കില്‍ നിന്നും മുക്താര്‍ തെറിച്ചുവീണപ്പോള്‍ പണമടങ്ങിയ ബാഗ് കൈക്കലാക്കി സംഘം രക്ഷപ്പെടുകയായിരുന്നു.

ഇതിനിടയില്‍ കാര്‍ ബദിയഡുക്ക കരിമ്പിലയില്‍ എത്തിയപ്പോള്‍ ടയര്‍ പഞ്ചറായി. കാറിന്റെ ടയര്‍ മാറ്റുന്നതിനിടയില്‍ സംശയം തോന്നിയ നാട്ടുകാര്‍ കാര്‍ തടഞ്ഞുവെച്ച് ബദിയഡുക്ക പോലീസിനെ അറിയിക്കുകയായിരുന്നു. എസ്.ഐ സന്തോഷിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തുന്നതിന് മുമ്പ് കവര്‍ച്ചക്കാരെ സഹായിക്കാനായി മറ്റൊരു കാറില്‍ രണ്ടംഗ സംഘവുമെത്തി. പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് പണമടങ്ങിയ ബാഗുമായി സാദിഖും വിനുവും ബസില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

പിന്നാലെയെത്തിയ പോലീസ് കാറിലുണ്ടായിരുന്ന മൂന്നുപേരെയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൊള്ള നടത്തിയ സംഭവം വ്യക്തമായത്. പിന്നീട് പ്രതികളെയും ഇവര്‍ വന്ന രണ്ടു കാറുകളും വിദ്യാനഗര്‍ പോലീസിലേല്‍പിക്കുകയായിരുന്നു.
ബൈക്ക് യാത്രക്കാരനെ കാറിടിച്ചു വീഴ്ത്തി 10 ലക്ഷം കൊള്ളയടിച്ച സംഘത്തിലെ 3 പേര്‍ അറസ്റ്റില്‍; 2 പേരെ തിരയുന്നു

Related News:
ബൈക്ക് യാത്രക്കാരനെ കാറിലെത്തി ഇടിച്ചുവീഴ്ത്തി 10 ലക്ഷം കൊള്ളയടിച്ചു; 4 പേര്‍ പിടിയില്‍; 2 കാറുകളും കസ്റ്റഡിയില്‍

Keywords:  Kasaragod, Kerala, arrest, Police, Vidya Nagar, Kasaragod, Kerala, Car, Cash, Bike, Robbery, 10 Lakh looted from bike rider; 4 held, Money looting case: 3 arrested.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia