വീട്ടില്‍ അതിക്രമിച്ചുകയറിയ സ്ത്രീകള്‍ വീട്ടമ്മയെ കത്തികാട്ടി 55,000 രൂപ തട്ടിയെടുത്തു
Jun 18, 2017, 11:34 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 18.06.2017) വീട്ടില്‍ അതിക്രമിച്ചുകയറിയ രണ്ടുസ്ത്രീകള്‍ വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 55,000 രൂപ തട്ടിയെടുത്തു. തെക്കെ തൃക്കരിപ്പൂര്‍ ഉടുമ്പുന്തല പുനത്തിലെ കെ ആഇശയെയാണ് പര്‍ദ ധരിച്ചെത്തിയ സ്ത്രീകള്‍ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്തത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
ഈ സമയം ആഇശ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കോളിംഗ് ബെല്‍ മുഴങ്ങിയതിനെ തുടര്‍ന്ന് ആഇശ വാതില്‍ തുറന്നപ്പോള്‍ പര്‍ദ ധരിച്ച രണ്ടുസ്ത്രീകളെയാണ് കണ്ടത്. റമദാന് വ്രതമായതിനാല്‍ സക്കാത്തിനുവന്നവരാണെന്നുകരുതി. സ്ത്രീകളിലൊരാള്‍ തനിക്ക് ശുചിമുറിയില്‍ പോകണമെന്ന് അറിയിച്ചു. ആഇശ ശുചിമുറി കാണിച്ചുകൊടുത്തതോടെ ഈ സ്ത്രീ അങ്ങോട്ടുപോയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സ്ത്രീ അകത്തു കയറി വാതിലിന്റെ കൊളുത്തിട്ട ശേഷം ആഇശക്കുനേരെ കത്തിയുമായി വരികയും സ്വര്‍ണവും പണവും എടുക്കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഭയചകിതയായ ആഇശ അലമാര തുറന്നതോടെ സ്ത്രീ അതിനകത്തുനിന്നും പണം കൈക്കലാക്കി. തുടര്‍ന്ന് രണ്ടുസ്ത്രീകളും സ്ഥലം വിടുകയും ചെയ്തു. ആഇശ വീടിന് വെളിയിലിറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ എത്തുകയും സ്ത്രീകളെ പലയിടങ്ങളിലും അന്വേഷിക്കുകയും ചെയ്തുവെങ്കിലും ഫലമുണ്ടായില്ല. അടുത്ത മാസം ആറിന് ആഇശയുടെ മകന്റെ വിവാഹം നടക്കുന്നുണ്ട്. ഇതിനായി പന്തല്‍ ഇടുന്നതുള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നുണ്ട്. വിവാഹവീട്ടിലെ സ്വര്‍ണവും പണവും കൊള്ളയടിക്കുന്നത് പതിവാക്കിയ സംഘത്തില്‍ പെട്ടവരാണ് ആഇശയുടെ വീട്ടിലെത്തിയതെന്നും ഇതിനുപിറകില്‍ പുരുഷന്മാര് ഉണ്ടാകുമെന്നും സംശയിക്കുന്നുണ്ട്. ആഇശയുടെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Updated

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Trikaripur, Robbery, House-wife, House, news, Money looted from house wife by 2