Police Booked | നിക്ഷേപകരുടെ പണം തട്ടിയെടുത്തതായി പരാതി; പോസ്റ്റ്മാസ്റ്റർക്കെതിരെ കേസ്
Sep 27, 2023, 15:11 IST
ചീമേനി: (KasargodVartha) നിക്ഷേപകരുടെ പണം തട്ടിയെടുത്തെന്ന പരാതിയിൽ പോസ്റ്റ്മാസ്റ്റർക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു. ചെറുവത്തൂർ തിമിരി ബ്രാഞ്ച് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാസ്റ്റർ ഇ സുശീല (63) ക്കെതിരെയാണ് കേസെടുത്തത്.
2020 ഓഗസ്റ്റ് 21 മുതൽ ഇക്കഴിഞ്ഞ ജനുവരി 16 വരെയുള്ള കാലയളവിൽ 16 നിക്ഷേപകർ പോസ്റ്റ് ഓഫീസ് അകൗണ്ടിൽ അടക്കാൻ നൽകിയ ഇനത്തിൽ 1,35,900 രൂപ അകൗണ്ടിൽ അടക്കാതെ സ്വന്തം നിലയിൽ തട്ടിയെടുത്ത് വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.
നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയതോടെ നടത്തിയ അന്വേഷണത്തിൽ സാമ്പത്തിക തിരിമറി കണ്ടെത്തിയതായി അധികൃതർ അറിയിച്ചിരുന്നു. തുടർന്ന് പോസ്റ്റ്മാസ്റ്ററെ സസ്പെൻഡ് ചെയ്യുകയും നീലേശ്വരം പോസ്റ്റൽ സബ് ഡിവിഷൻ ഇൻസ്പെക്ടർ ചിമേനി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. വഞ്ചനാകുറ്റത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.
Keywords: News, Cheemeni, Kasaragod, Kerala, Police Booked, Cheemeni, Crime, Investigation, Complaint, Case, Money fraud complaint: Police registered case against postmaster.
< !- START disable copy paste -->