city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടൽ ക്ഷോഭത്തിൽ മൊഗ്രാൽ - പെർവാഡ് - കുമ്പള തീരദേശ റോഡിൽ വെള്ളം കയറി; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

കുമ്പള: (www.kasargodvartha.com 15.05.2021) ടൗടെ ചുഴലിക്കാറ്റിൽ കടൽ ക്ഷോഭം രൂക്ഷമായി തുടരുന്നു. മൊഗ്രാൽ - കുമ്പള തീരദേശ റോഡിൽ വെള്ളം കയറി. പലയിടങ്ങളിലും റോഡ് ഭാഗികമായി തകർന്നിട്ടുണ്ട്. മൊഗ്രാൽ, പെർവാഡ്, കുമ്പള തീരപ്രദേശങ്ങളിലും തിരമാലകൾ ശക്തമായി അടിച്ചു കൊണ്ടിരിക്കുകയാണ്. പ്രദേശത്തുള്ളവർ കടലിനടുത്ത് പോവാതെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കടൽ ക്ഷോഭത്തിൽ മൊഗ്രാൽ - പെർവാഡ് - കുമ്പള തീരദേശ റോഡിൽ വെള്ളം കയറി; ജാഗ്രത പാലിക്കണമെന്ന് അധികൃതർ


അറബിക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്. കടല്‍ക്ഷോഭം രണ്ട് ദിവസം കൂടി തുടരുന്നാണ് കാലാവസ്ഥ വിഭാഗം അറിയിച്ചിരിക്കുന്നത്. കാസർക്കോട്ടടക്കം അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നെല്ലിക്കുന്ന് കടപ്പുറം, തളങ്കര പടിഞ്ഞാർ, അജാനൂർ, ചെമ്പരിക്ക, മരക്കാപ്പ് തുടങ്ങിയ പ്രദേശങ്ങളിലും കടൽ ക്ഷോഭം നേരിടുകയാണ്. ചെമ്പരിക്കയിൽ കടൽ ഭിത്തി തകർന്നു. ചേരങ്കൈയിൽ നാലു വീടുകളിൽ വെള്ളം കയറി രണ്ടു വീടുകളിലെ കുടുംബങ്ങളെ മാറ്റിപാർപിച്ചു. ഉപ്പള മുസോഡി കടപ്പുറത്ത് രണ്ട് വീട് പൂർണമായും തകർന്നു.



Keywords: Hurricane, Rain, Kerala, Kasaragod, Malayalam, News, Road-damage, Sea, Mogral-Pervad-Kumbala coastal road flooded; Authorities urge caution.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia