കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Sep 5, 2017, 17:35 IST
കാസര്‍കോട്: (www.kasargodvartha.com 05.09.2017) കടപ്പുറത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൊഗ്രാല്‍ കൊപ്പളത്തെ ഖലീലിനെ (19)യാണ് ശനിയാഴ്ച വൈകുന്നേരം കടലില്‍ കാണാതായത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് മൊഗ്രാല്‍ പുറംകടലില്‍ വെച്ച് മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പോലീസും നടത്തിയ തിരച്ചില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം തോണിയില്‍ മൊഗ്രാല്‍ പുത്തൂരിലേക്ക് കൊണ്ടുവന്ന് കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുവെന്ന് കുമ്പള എസ് ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെ ഖലീല്‍ കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ പന്ത് കടലിലേക്ക് തെറിച്ചുപോവുകയായിരുന്നു. പന്തെടുക്കാനായി ഖലീല്‍ കടലില്‍ ഇറങ്ങിയപ്പോഴാണ് തിരമാലകളില്‍പെട്ട് കാണാതായത്. മൂന്നു ദിവസത്തിനു ശേഷമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missing, Sea, Missing youth's dead body found
< !- START disable copy paste -->
മൃതദേഹം തോണിയില്‍ മൊഗ്രാല്‍ പുത്തൂരിലേക്ക് കൊണ്ടുവന്ന് കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുവെന്ന് കുമ്പള എസ് ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെ ഖലീല്‍ കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ പന്ത് കടലിലേക്ക് തെറിച്ചുപോവുകയായിരുന്നു. പന്തെടുക്കാനായി ഖലീല്‍ കടലില്‍ ഇറങ്ങിയപ്പോഴാണ് തിരമാലകളില്‍പെട്ട് കാണാതായത്. മൂന്നു ദിവസത്തിനു ശേഷമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്.
Related News:
ക്രിക്കറ്റ് കളിക്കിടെ കടലില്‍ കാണാതായ യുവാവിന് വേണ്ടി നാലാംദിവസവും തിരച്ചില്‍ തുടരുന്നു
Keywords: Kasaragod, Kerala, news, Missing, Sea, Missing youth's dead body found