കുമ്പളയില്‍ നിന്നും കാണാതായ യുവതി ഭര്‍ത്താവിനും പിതാവിനും മൊബൈല്‍ സന്ദേശം അയച്ചു
Dec 27, 2014, 09:21 IST
കുമ്പള: (www.kasargodvartha.com 27.12.2014) വ്യാഴാഴ്ച രാവിലെ കുമ്പള കൊടിയമ്മയില്‍ നിന്നും കാണാത യുവതി ഭര്‍ത്താവിനും പിതാവിനും മൊബൈല്‍ സന്ദേശം അയച്ചു. കൊടിയമ്മ ഉജാര്‍ ഹൗസിലെ ഗള്‍ഫുകാരന്‍ ഖലീലിന്റെ ഭാര്യ നാരമ്പാടി മൗവ്വാറിലെ മുഹമ്മദിന്റെ മകളുമായ റാഷിദ (19) യെയാണ് കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായത്.
യുവതിയെ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് നാരമ്പാടിയിലെ ഒരു യുവാവിന്റെ മൊബൈലില്‍ നിന്നും യുവതിയുടെ ഭര്‍ത്താവിനും പിതാവിനും മൊബൈലില്‍ സന്ദേശം അയച്ചത്. തന്നെ തലാക്ക് ചൊല്ലിത്തരണമെന്നാണ് ഭര്‍ത്താവിന് അയച്ച മൊബൈല്‍ സന്ദേശത്തില്‍ റാഷിദ ആവശ്യപ്പെട്ടത്. വിവാഹ ബന്ധം വേര്‍പ്പെടുത്തിത്തന്നാല്‍ മാത്രമേ താന്‍ തിരിച്ചുവരുകയുള്ളുവെന്നാണ് പിതവിന്് അയച്ച സന്ദേശത്തില്‍ പറയുന്നത്.
'എനിക്ക് ഈ വീട്ടില്‍ താമസിക്കാന്‍ കഴിയില്ല' എന്ന് പറയുന്ന കത്തെഴുതിവെച്ചാണ് യുവതി വീടുവിട്ടത്. ഗള്‍ഫിലായിരുന്ന ഖലീല്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. ഒന്നര വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ബന്ധുക്കളും നാട്ടുകാരും പലസ്ഥലങ്ങളിലും റാഷിദയെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൊബൈലില്‍ മെസേജ് വന്നത്.
യുവതിയുടെ മൊബേലേക്ക് വന്നതും പോയതുമായ കോളുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ച് യുവതിയെ കണ്ടെത്താനുളള ശ്രമമാണ് പോലീസ് നടത്തിവരുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also read:
വായ്പ തിരിച്ചടച്ചില്ല; രജനീകാന്തിന്റെ വസ്തു ലേലത്തിന്
Keywords: Kumbala, Missing, Woman, Kasaragod, Kerala, Mobile, Message, Police, Complaint.