ബൈകിൽ കറങ്ങുന്നതിനിടെ കമിതാക്കൾ പൊലീസ് പിടിയിലായി; '19 കാരനും 23 കാരിയും പുറപ്പെട്ടത് ഒരുമിച്ച് ജീവിക്കാൻ'
Nov 7, 2021, 11:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.11.2021) ബൈകിൽ കറങ്ങുകയായിരുന്ന കമിതാക്കൾ കോഴിക്കോട്ട് പൊലീസ് പിടിയിലായി. 19 കാരനും 23 കാരിയായ കാമുകിയും ബൈകിൽ പുറപ്പെട്ടത് ഒന്നിച്ച് ജീവിക്കാനെന്നാണ് പൊലീസ് പറയുന്നത്. ഹൊസ്ദുർഗ് പൊലീസ് സ്‌റ്റേഷൻ പരിധിയിൽപ്പെട്ട കാഞ്ഞങ്ങാട് നഗരത്തിലെ സൂപെർ മാർകെറ്റിലെ യുവാവും പയ്യന്നൂർ പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലെ 23 കാരിയുമാണ് കോഴിക്കോട് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാവിലെ ജിംനേഷ്യത്തിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ കാണാതായതിനെ തുടർന്ന് മാതാവ് ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയിരുന്നു. യുവാവ് ജോലി ചെയ്തിരുന്ന സൂപെർ മാർകെറ്റിലെ പെരിങ്ങോം സ്വദേശിനിയും ജോലിക്കെത്താത്തതിനെ തുടർന്ന് സ്ഥാപന ഉടമ ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് യുവതിയും വീട്ടിലില്ലെന്ന് വ്യക്തമായത്. തുടർന്ന് യുവതിയുടെ മാതാവ് പൊരിങ്ങോം പൊലീസിലും പരാതി നൽകി.
ഇരു സ്റ്റേഷനുകളിൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് കമിതാക്കൾ പിടിയിലായത്. സ്വന്തം ബൈകിൽ വയനാട്, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങി അവസാനം കോഴിക്കോടെത്തിയപ്പോൾ ബൈകിലെ ഇന്ധനം തീർന്നതു മൂലം റോഡരികിൽ സംശയ സാഹചര്യത്തിൽ കണ്ട ഇവരെ കോഴിക്കോട് പൊലീസ് പട്രോളിംഗിനിടയിൽ ചോദ്യം ചെയ്തപ്പോഴാണ് വീടു വിട്ട വിവരം വെളിപ്പെടുത്തിയത്.
ഇതിനിടയിൽ കയ്യിലെ പണം തീർന്നപ്പോൾ യുവതിയുടെ ഫോൺ വിൽക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം. യുവതിയെ പെരിങ്ങോം പൊലീസ് സ്റ്റേഷനിലും യുവാവിനെ ഹൊസ്ദുർഗ് സ്റ്റേഷനിലും എത്തിച്ചു. രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി ബന്ധുക്കൾക്കൊപ്പം വിടും.
വാര്‍ത്തകള്‍ നിങ്ങളുടെ വാട്‌സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാം
https://chat.whatsapp.com/GcpEDEfGhnBJASBfqwXt4N
Keywords: Kasaragod, Kerala, News, Kanhangad, Top-Headlines, Police, Bike, Love, Hosdurg, Kozhikode, Payyannur, Complaint, Youth, Case, Investigation, Missing, Missing couple caught by police.
< !- START disable copy paste -->