കുട്ടികള്‍ ബൈക്കില്‍ ചീറിപ്പായുന്നു; കണ്ണടച്ച് പോലീസ്
Nov 22, 2018, 11:13 IST
ഉപ്പള: (www.kasargodvartha.com 22.11.2018) ഉപ്പളയില്‍ കുട്ടിഡ്രൈവര്‍മാര്‍ വര്‍ദ്ധിക്കുമ്പോഴും ഇതിനെതിരെ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ത്രിപ്പിളടിച്ച് ചീറിപ്പായുമ്പോഴും നിയമ പാലകര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. വിദേശത്തുള്ള രക്ഷിതാക്കള്‍ വാങ്ങിക്കൊടുക്കുന്ന വിലകൂടിയ ബൈക്കുമായാണ് ഇവരുടെ ഓട്ടം.
റോഡിലൂടെ ചീറിപ്പായുമ്പോള്‍ മറ്റു വാഹനക്കാര്‍ സൈഡിലേക്ക് മാറികൊടുക്കുകയാണ് പതിവ്. പണത്തിന്റെ മൂല്യമറിയാത്ത കുട്ടികള്‍ക്ക് ജീവന്റെ വില പോലുമറിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്‌കൂളില്‍ കലാ- കായിക പരിപാടികള്‍ നടക്കുമ്പോള്‍ ബൈക്കില്‍ ചെത്തിയെത്തുന്ന കുട്ടികള്‍ നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. നയാബസാറിലും, കൈകമ്പയിലുമൊക്കെ കുട്ടി ഡ്രൈവര്‍മാര്‍ വര്‍ദ്ധിച്ചുവരുന്നതായി നാട്ടുകാര്‍ പറയുന്നു.
സ്‌കൂളിലേക്ക് വാഹനമോടിച്ചു വരുന്ന കുട്ടികളെ ശാസിക്കാനോ അവരുടെ വീട്ടില്‍ വിവരം അറിയിക്കാനോ സ്‌കൂള്‍ മാനേജ്‌മെന്റിന് ഒട്ടും താത്പര്യമില്ല. ബൈക്കുകളില്‍ രാത്രികാലങ്ങളിലും കുട്ടികള്‍ കറങ്ങുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. രക്ഷിതാക്കളും, അധ്യാപകരും ഇത് ഗൗരവത്തിലെടുക്കണമെന്നും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കരുതെന്നുമാണ് പൊതുവെയുള്ള അഭിപ്രായം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Bike, Minor drivers increased in Uppala; Police do not take action
< !- START disable copy paste -->