വിവാദ ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചുമാറ്റണമെന്ന ഉത്തരവ് അനുസരിക്കാത്ത നടപടിയില്‍ മന്ത്രി ക്ഷുഭിതനായി; മണിക്കൂറുകള്‍ക്കകം പൊളിച്ചുമാറ്റണമെന്ന് നിര്‍ദേശം
Nov 24, 2017, 14:18 IST
കാസര്‍കോട്: (www.kasargodvartha.com 24.11.2017) ചെര്‍ക്കള ടൗണില്‍ അശാസ്ത്രീയമായി നിര്‍മിച്ച വിവാദ ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചുമാറ്റണമെന്ന ഉത്തരവ് മന്ത്രിയുടെ ഉത്തരവ് അനുസരിക്കാത്ത നടപടിയില്‍ മന്ത്രി ക്ഷുഭിതനായി. മണിക്കൂറുകള്‍ക്കകം പൊളിച്ചുമാറ്റണമെന്ന് പി ഡബ്ല്യൂ ഡിക്ക് മന്ത്രി നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച കാസര്‍കോട്ട് പരിപാടിയില്‍ പങ്കെടുത്താണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ എത്രയും പെട്ടെന്ന് ട്രാഫിക് സര്‍ക്കിള്‍ പൊളിക്കണമെന്ന് ഉത്തരവിട്ടത്.
മാസങ്ങള്‍ക്ക് മുമ്പ് ജില്ലയിലെത്തിയ മന്ത്രി അശാസ്ത്രീയമായി നിര്‍മിച്ച ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥര്‍ ഇതനുസരിക്കാതെ മുഖംതിരിക്കുകയായിരുന്നു. മന്ത്രി വീണ്ടും ജില്ലയിലെത്തിയപ്പോള്‍ ഈ വിഷയം മാധ്യമങ്ങളിലൂടെ അറിഞ്ഞ മന്ത്രി ക്ഷുഭിതനാവുകയും പൊതുപരിപാടിയില്‍ വെച്ചു തന്നെ മണിക്കൂറുകള്‍ക്കകം ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചുമാറ്റാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തത്.
ഡിവൈഡര്‍ പൊളിച്ചുമാറ്റുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സി പി എം ചെങ്കള ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ ധന്യവാദ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് നിവേദനം നല്‍കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cherkala, Minister orders to demolish Cherkalam Traffic Circle