മിനി ലോറി റോഡരികിലെ കുഴിയിലേക്ക് തല കീഴായി മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
Jun 6, 2021, 22:14 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.06.2021) മിനി ലോറി റോഡരികിലെ കുഴിയിലേക്ക് തല കീഴായി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വേലേശ്വരത്ത് ഞായറാഴ്ച വൈകീട്ടാണ് മിനി ലോറി അപകടം ഉണ്ടായത്.
വാഹനം മറിഞ്ഞ ഉടനെ പ്രദേശത്തെ യുവാക്കൾ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. ഡ്രൈവറെ സുരക്ഷിതമായി പുറത്തിറക്കി. വാഹനം വീണ്ടും മറിഞ്ഞ് പോകാതെ കയർ ഉപയോഗിച്ച് കെട്ടിയത് കൊണ്ട് വലിയ അപകടം ഒഴിവായി.
ക്രൈയിൻ കൊണ്ടുവന്ന് ലോറി ഉയർത്തി.
Keywords: Kerala, News, Kanhangad, Accident, Lorry, Driver, Road, Mini lorry overturned head-on into a ditch on the road; The driver miraculously escaped.