city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'സ്കൂൾ വളപ്പിനകത്ത് മിൽമ ബൂത് സ്ഥാപിച്ചു'; പരാതിയുമായി സിപിഎം രംഗത്ത്

ബദിയടുക്ക: (www.kasargodvartha.com 19.03.2022)  സ്കൂൾ വളപ്പിനകത്ത് മിൽമ ബൂത് സ്ഥാപിച്ചെന്ന  പരാതിയുമായി സിപിഎം രംഗത്ത്. പെരഡാല ഗവ. ഹൈസ്കൂൾ വളപ്പിൽ ഒരു വ്യക്തി മിൽമ ബൂത് സ്ഥാപിച്ചെന്നാണ് പരാതി. ഇത് സംബന്ധിച്ച് സിപിഎം ബദിയടുക്ക ലോകൽ സെക്രടറി ചന്ദ്രൻ പൊയ്യകണ്ടം കാസർകോട് എജുകേഷൻ ഓഫീസർക്ക് പരാതി നൽകി.

  

'സ്കൂൾ വളപ്പിനകത്ത് മിൽമ ബൂത് സ്ഥാപിച്ചു'; പരാതിയുമായി സിപിഎം രംഗത്ത്

സ്കൂൾ പിടിഎ കമിറ്റിയിൽ സ്വാധീനം ചെലുത്തി മറ്റൊരു ഭാരവാഹി തന്നെയാണ് മിൽമ ബൂത് സ്ഥാപിക്കാൻ അനുവാദം വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. ഇത്തരത്തിലുള്ള സംരംഭങ്ങൾ നടത്തുമ്പോൾ മിൽമ നേരിട്ടോ, കുടുംബശ്രീ വഴിയോ, സഹകരണസ്ഥാപനങ്ങൾ വഴിയോ നടത്തിയാലേ പൊതുതാത്പര്യം സംരക്ഷിക്കപെടുകയുള്ളൂ എന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.

ഒരു മാനദണ്ഡങ്ങളും പാലിക്കാതെ സ്ഥാപിച്ച മിൽമ ബൂതിനെതിരെ അടിയന്തിരമായി അന്വേഷിച്ച് നടപടികൾ കൈക്കൊള്ളണമെന്ന് സെക്രടറി ആവശ്യപ്പെട്ടു. നേരിട്ട്  പരാതി നൽകിയ സംഘത്തിൽ സിപിഎം കുമ്പള ഏരിയ കമിറ്റി അംഗം കെ ജഗനാഥ ഷെട്ടി, നീർചാൽ ലോകൽ സെക്രടറി ബിഎം സുബൈർ എന്നിവരും ഒപ്പമുണ്ടായിരുന്നു. 

Keywords: 'Milma Booth on School Campus'; CPM filed complaint,Kerala, Kasaragod, Badiyadukka, News, Top-Headlines, School, Government, Milma, CPM, Complaint, Secretary, Kumbala.



< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia