ഹര്‍ത്താല്‍; വ്യാപാരികളും യുഡിഎഫും നേര്‍ക്കുനേര്‍, തുറക്കുമെന്ന് വ്യാപാരികള്‍, അടയ്പ്പിക്കുമെന്ന് യുഡിഎഫ്
Oct 14, 2017, 19:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.10.2017) കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കും, പെട്രോള്‍- ഡീസല്‍ വിലവര്‍ദ്ധനവിനും, ജി എസ് ടിക്കുമെതിരെ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരികള്‍ രംഗത്തെത്തിയതോടെ ഇതിന് എതിര്‍പ്പുമായി യുഡിഎഫ് പ്രവര്‍ത്തകരുമെത്തി. ഹര്‍ത്താലുമായി സഹകരിക്കേണ്ടതില്ലെന്നും കട തുറക്കണമെന്നുമാണ് കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തീരുമാനം.
തുടര്‍ച്ചയായി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ വ്യാപാര സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നാരോപിച്ചാണ് ഹര്‍ത്താല്‍ ബഹിഷ്‌ക്കരിക്കാന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്. അതിനാല്‍ ഹര്‍ത്താല്‍ ദിവസം മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതാക്കള്‍ കടകളില്‍ കയറിയിറങ്ങി നിര്‍ദ്ദേശം നല്‍കി. ഇതോടെ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ യുഡിഎഫും രംഗത്തിറങ്ങുകയായിരുന്നു. ഹര്‍ത്താലിന് മുന്നോടിയായി നഗരത്തില്‍ വൈകിട്ട് യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ വിളംബരജാഥ നടത്തി.
ജാഥയ്ക്കുശേഷം നഗരത്തിലെ മുഴുവന്‍ കടകളിലും നേരിട്ട് ചെന്ന് തിങ്കളാഴ്ചത്തെ ഹര്‍ത്താലുമായി സഹകരിക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. ചില വ്യാപാരി നേതാക്കളുടെ രാഷ്ട്രീയ താല്‍പ്പര്യമാണ് ഹര്‍ത്താല്‍ വിരോധത്തിന് പിന്നിലെന്നാണ് യുഡിഎഫിന്റെ ആക്ഷേപം. തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍ പൂര്‍ണ വിജയമാക്കാന്‍ യു ഡി എഫ് മുന്‍സിപ്പല്‍ കമ്മിറ്റിയോഗം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അഡ്വ. എന്‍ എ ഖാലിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം പി ജാഫര്‍, ബി സുകുമാരന്‍, എന്‍ കെ രത്‌നാകരന്‍, ടി അബൂബക്കര്‍ ഹാജി, പി കെ ചന്ദ്രശേഖരന്‍, കെ മുഹമ്മദ് കുഞ്ഞി, എം ഇബ്രാഹിം, കെ കെ ഇസ്മാഈില്‍, അഡ്വ. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു. എം കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, UDF, Merchant-association, Harthal, Merchants against UDF Harthal; UDF against Merchants