ഉംറ നിര്‍വ്വഹിക്കാന്‍ പുറപ്പെട്ട വ്യാപാരി മദീനയില്‍ കുഴഞ്ഞുവീണു മരിച്ചു: വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു
Dec 26, 2019, 15:15 IST
പടന്ന: (www.kasargodvartha.com 26.12.2019) ഉംറ നിര്‍വ്വഹിക്കാന്‍ പുറപ്പെട്ട വ്യാപാരി മദീനയില്‍ കുഴഞ്ഞുവീണു മരിച്ചു. പടന്ന മൂസഹാജി മുക്കിലെ പരേതനായ പി വി ഖാലിദ്ഹാജി-എ കെ ബിഫാത്വിമ ദമ്പതികളുടെ മകന്‍ എ കെ അഷറഫ് (42) ആണ് വ്യാഴാഴ്ച പുലര്‍ച്ചെ മദീനയില്‍ കുഴഞ്ഞു വീണു മരിച്ചത്. ഭാര്യക്കും മക്കള്‍ക്കുമൊപ്പം ഡിസംബര്‍ 21 നാണ് അഷറഫ് ഉംറ നിര്‍വ്വഹിക്കാനായി പുറപ്പെട്ടത്. ഉംറ നിര്‍വ്വഹിച്ച് മദീനയിലെക്കെത്തിയപ്പോഴാണ് നെഞ്ചു വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം മദീനയില്‍ വ്യാഴാഴ്ച വൈകിട്ടോടെ മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നീലേശ്വരം കരുവാച്ചേരിയിലെ മുഹമ്മദിന്റെ മകള്‍ ഫര്‍സാനയാണ് ഭാര്യ, മക്കള്‍: ഫാസിന്‍ഖാലിദ്, സല്‍ഫ ഫാത്വിമ (ഇരുവരും വിദ്യാര്‍ഥികള്‍) സഹോദരങ്ങള്‍: നൗഷാദ് പടന്ന, സഫിയ, നഫീസത്ത് ഫാത്വിമ, അഷറഫിന്റെ മരണത്തില്‍ അനുശോചിച്ച് പടന്നയിലെ വ്യാപാരികള്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിവരെ ഹര്‍ത്താലാചരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: News, kasaragod, Kerala, Padanna, died, Deadbody, merchant collapsed cardiac arrest and died