കുറ്റിക്കോലിലെ സിപിഎം നേതാവായ പഞ്ചായത്ത് മെമ്പര്‍ അനധികൃതമായി ഓഫീസ് രേഖകള്‍ എടുത്തു കൊണ്ടുപോയെന്ന് ആക്ഷേപം; ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് അസി. എഞ്ചിനീയറുടെ പരാതി
Dec 14, 2019, 13:14 IST
കുറ്റിക്കോല്‍: (www.kasargodvartha.com 14.12.2019) കുറ്റിക്കോലിലെ സിപിഎം നേതാവായ പഞ്ചായത്ത് മെമ്പര്‍ അനധികൃതമായി അസി. എഞ്ചിനീയറുടെ ഓഫീസ് രേഖകള്‍ എടുത്തു കൊണ്ടുപോയതായി ആക്ഷേപം. ഇത് സംബന്ധിച്ച് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതായി കാണിച്ച് എല്‍എസ്ജിഡി സെക്ഷന്‍ അസി. എഞ്ചിനീയര്‍ കെകെ സുമിഷ കുറ്റിക്കോല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കി. കഴിഞ്ഞ ഡിസംബര്‍ 10ന് രാവിലെയാണ് നാലാം വാര്‍ഡ് അംഗമായ കെ എന്‍ രാജന് അസി. എഞ്ചിനീയറുടെ കാര്യാലയത്തിലെത്തി 2019-20 വര്‍ഷത്തെ പദ്ധതി ഉള്‍പ്പെട്ട ഗുണഭോക്തൃ കമ്മിറ്റിയുടെ പ്രവര്‍ത്തിയായ തവനം ജിഎന്‍പി സ്കൂള്‍ അറ്റകുറ്റ പണിയും സീലിങ് സംബന്ധിച്ച് സംസാരിക്കാനുണ്ടെന്ന് ആവശ്യപ്പെടുകയും അതിന് എത്ര രൂപ ബില്ല് തയ്യാറാക്കിട്ടുണ്ടെന്നും അന്വേഷിക്കുകയും ചെയ്തിരുന്നു.
ഇത് 2,50,000 രൂപയുടെ പദ്ധതിയായിരുന്നു. പ്രവര്‍ത്തിയുടെ എസ്റ്റിമേറ്റ് 2,22,400 രൂപയും, 26,688 രൂപയുമാണ് വകയിരുത്തിയത്. കമ്മിറ്റി സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 2,28,000 രൂപയാണ് ആയിട്ടുള്ളത്. ജിഎസ്ടി ഉള്‍പ്പെടെയാണ് ചെലവ് കാണിച്ചത്. താന്‍ തയ്യാറാക്കിയ ബില്ല് പ്രകാരം ജിഎസ്ടി ഒഴികെ 2,17,878 രൂപയാണ് ഉള്ളത്. ബില്ലിന്റെ വിശദ വിവരങ്ങള്‍ അറിയിച്ചപ്പോള്‍ പഞ്ചായത്ത് മെമ്പര്‍ അകാരണമായി പ്രകോപിതനാകുകയും എസ്റ്റിമേറ്റില്‍ ഇല്ലാത്ത തുക ബില്ല് എഴുതി കൊടുക്കണമെന്ന് ശാഠ്യം പിടിച്ചതായും അസി. എഞ്ചിനീയറുടെ പരാതിയില്‍ പറയുന്നു. ഇതുകൂടാതെ താന്‍ തയ്യാറാക്കി വച്ചിരുന്ന പ്രവര്‍ത്തിയുടെ ബില്ല് ധാര്‍ഷ്ഠ്യത്തോടു കൂടി മേശ പുറത്തുനിന്ന് വലിച്ചെടുക്കുകയും തന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതായും അസി. എഞ്ചിനീയറുടെ പരാതിയിലുണ്ട്.
ഓഫീസിലെ രേഖകള്‍ എടുത്തു കൊണ്ടുപോകാന്‍ പാടില്ലെന്നും അതു സൂക്ഷിക്കേണ്ട ഉത്തരവാദിത്വം തന്റേതാണെന്നും നഷ്ടപ്പെട്ടാല്‍ പോലീസില്‍ പരാതിപ്പെടേണ്ടി വരുമെന്നും പറഞ്ഞപ്പോള്‍ നിനക്ക് പറ്റുമെങ്കില്‍ പോലീസിനെ കൊണ്ട് തന്നെ അറസ്റ്റ് ചെയ്യിപ്പിക്കൂ എന്നു പറഞ്ഞ് ഒരു വനിതാ ജീവനക്കാരിയാണെന്ന യാതൊരു പരിഗണ നല്‍കാതെ ഭയപ്പെടുത്തി ഓഫീസ് ഫയല്‍ എടുത്തു കൊണ്ടു പോകുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. ഇതിനു മുമ്പും പഞ്ചായത്ത് മെമ്പര്‍ക്ക് താല്‍പ്പര്യമുള്ള പ്രവര്‍ത്തികളില്‍ (2017-18) വര്‍ഷത്തെ പദ്ധതിയായ തവനം സ്കൂള്‍ മെയ്ന്റനന്‍സും ചുറ്റു മതില് നിര്‍മാണവുമായി ബന്ധപ്പെട്ട അനധികൃത പ്രവര്‍ത്തിക്ക് ബില്ല് എഴുതി നല്‍കുന്നതിനായി നിരന്തരം സമര്‍ദ്ദം ചെലുത്തിയിരുന്നതായി പരാതിയില്‍ പറയുന്നു.
വഴങ്ങാതിരുന്നപ്പോള്‍ മാനസികമായി പീഡിപ്പിച്ചതായും ഒട്ടുമിക്ക ദിവസങ്ങളില്‍ ഓഫീസില്‍ വരികയും അദ്ദേഹത്തിന്റെ വാര്‍ഡിലെ പ്രവര്‍ത്തികള്‍ സംബന്ധിച്ച് അനാവശ്യമായി ബഹളം വെയ്ക്കുകയും സ്വസ്ഥമായി ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് പതിവ് ശൈലിയാണെന്ന് അസി. എഞ്ചിനീയര്‍ വ്യക്തമാക്കുന്നു. പഞ്ചായത്തിലെ 15 വാര്‍ഡുകളിലെ ജനപ്രതിനിധികള്‍ തന്റെ ജോലിയില്‍ പൂര്‍ണ പിന്തുണ നല്‍കുകയും അതാത് വാര്‍ഡിലെ പ്രവര്‍ത്തികളില്‍ ആവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കാറുണ്ട്. ഇങ്ങനെയുള്ള നല്ല അന്തരീക്ഷം നിലനില്ക്കുന്നതിനും മാരമാത്ത് പ്രവര്‍ത്തികള്‍ സുഗമമായി സമയബന്ധിതമായി നടന്നു പോകണമെന്നും ആഗ്രഹിക്കുന്നത് കൊണ്ടാണ് നാലാം വാര്‍ഡ് മെമ്പര്‍ക്കെതിരെ നാളിതുവരെ യാതൊരുവിധ പരാതികളും രേഖാമൂലം സമര്‍പ്പിക്കാതിരുന്നത്.
അദ്ദേഹത്തിന്റെ പ്രവര്‍ത്തി മൂലം താന്‍ മാനസികമായും ശാരീരികമായും അസ്വസ്ഥയാണെന്നും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഉണ്ടാകുകയാണെങ്കില്‍ സ്വസ്ഥമായി ജോലി ചെയ്യാന്‍ സാധക്കില്ലെന്നും അസി. എഞ്ചിനീയര്‍ സൂചിപ്പിച്ചു. മാനസിക പീഡനം കുടുംബജീവതത്തെ പോലും താറുമാറാക്കുമെന്ന അവസ്ഥയിലാണ്. ജോലിസ്ഥലങ്ങളില്‍ വനിതാ ജോലക്കാര്ക്കു നേരെ ഉണ്ടാകുന്ന പീഡനങ്ങള്‍ക്കെതിരെ പരാതി നല്‍കുന്നതിന് നിര്‍ബന്ധിതയാകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്നാണ് അസി. എഞ്ചിനീയര്‍ സെക്രട്ടറിയില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) < !- START disable copy paste -->
< !- START disable copy paste -->

Keywords: News, Kerala, kasaragod, Kuttikol, CPM, Panchayath-Member, Government, school, Mental harassment by cpm leader; Assistant engineer complained