city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്ഥിരമായി അസിസ്റ്റൻ്റ് എൻജിനീയർ ഇല്ല; പദ്ധതികൾ മുഴുവൻ അവതാളത്തിൽ; പഞ്ചായത് ഭരണ സമിതി അംഗങ്ങൾ കൂട്ടത്തോടെ പരാതിയുമായി ഉന്നത ഉദ്യോഗസ്ഥൻ്റെ മുന്നിലെത്തി

മൊഗ്രാൽ പുത്തൂർ: (www.kasargodvartha.com 23.03.2022) സ്ഥിരം നിർവഹണ ഉദ്യോഗസ്ഥനില്ലാത്തത് മൂലം പഞ്ചായത്തിലെ വികസന പദ്ധതികൾ മുടങ്ങിയിരിക്കുകയാണെന്നും ഇതിന് ഉടൻ പരിഹാരം കാണാണമെന്നും ആവശ്യപ്പെട്ട് മൊഗ്രാൽ പുത്തൂർ പഞ്ചായത് ഭരണസമിതി അംഗങ്ങൾ ഒന്നാകെ ഉന്നത ഉദ്യോഗസ്ഥൻ്റെ മുന്നിലെത്തി. ഗ്രാമപഞ്ചായതിലെ എൽ എസ് ജി ഡി എൻജിനീയറിങ് വിഭാഗത്തിൽ സ്ഥിരമായി അസിസ്റ്റൻ്റ് എൻജിനീയർ ഇല്ലാത്തതിനാൽ വികസന പ്രവർത്തനങ്ങൾ അവതാളത്തിലായിരിക്കുകയാണ്.
                                             
സ്ഥിരമായി അസിസ്റ്റൻ്റ് എൻജിനീയർ ഇല്ല; പദ്ധതികൾ മുഴുവൻ അവതാളത്തിൽ; പഞ്ചായത് ഭരണ സമിതി അംഗങ്ങൾ കൂട്ടത്തോടെ പരാതിയുമായി ഉന്നത ഉദ്യോഗസ്ഥൻ്റെ മുന്നിലെത്തി

സ്ഥിരം നിയമനം ആവശ്യപ്പെട്ട് പഞ്ചായത് ഭരണ സമിതി തുടക്കം മുതലേ നിരന്തരമായി ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിൽ പരിഹാരം കണ്ടില്ല. ഈ പദ്ധതി കാലയളവിൽ ഇതുവരെ 10 ശതമാനത്തിൽ താഴെ മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. പഞ്ചായത് നടപ്പിലാക്കിയ 2021 - 22 ലെ 90ൽ 16 പദ്ധതി മാത്രമാണ് പൂർത്തിയായത്. ഇതിൽ 29 പദ്ധതിയുടെ ടി എസ് പോലും ലഭിച്ചിട്ടില്ല, സ്ഥിരമായി എ ഇ ഇല്ലാത്തത് മൂലമാണ് പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയാത്തതെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു.

ബുധനാഴ്ച രാവിലെയോടെയാണ് പഞ്ചായത് പ്രസിഡണ്ട് അഡ്വ. സമീറ ഫൈസലിൻ്റെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങൾ ജില്ലാ പഞ്ചായത് കാര്യാലയത്തിന് മുകളിലുള്ള എൽ എസ് ജി ഡി എക്സിക്യൂടീവ് എൻജിനീയർ പി പി രമേശൻ്റെ മുന്നിൽ പരാതിയുമായി എത്തിയത്. പദ്ധതി നിർവഹണം പൂർത്തിയാക്കേണ്ട മാർച് മാസം അവസാനിക്കാറായിട്ടും എ ഇ യെ നിയമിക്കാത്തതിൽ അംഗങ്ങൾ പ്രതിഷേധവും ആശങ്കയും അറിയിച്ചു.

വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ, സ്റ്റാൻഡിങ് കമിറ്റി ചെയർമാന്മാരായ കെ ബി നിസാർ, ഖദീജ, പ്രമീള ഗ്രാമ ഞ്ചായതംഗങ്ങളായ റാഫി എരിയാൽ, നൗഫൽ പുത്തൂർ, ജുവൈരിയ, സുലോചന തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

Keywords: News, Kerala, Kasaragod, Top-Headlines, Complaint, Mogral puthur, Panchayath, Panchayath-Member, Committee, President, Members of the Panchayat lodged complaint with high-ranking official.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia