കാസര്‍കോട് മേല്‍പറമ്പ് സ്വദേശി അബ്ദുല്‍ മജീദ് കൊച്ചിയില്‍ നിര്യാതനായി
Jun 8, 2020, 19:52 IST
കൊച്ചി: (www.kasargodvartha.com 08.06.2020) കാസര്‍കോട് മേല്‍പറമ്പ് സ്വദേശി അബ്ദുല്‍ മജീദ് (63) കൊച്ചിയില്‍ മരണപ്പെട്ടു. അസുഖത്തെ തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. ദുബൈയിലെ ഇന്റര്‍ഫേസ് ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍ കമ്പനിയുടെ സി ഇ ഒയായിരുന്നു. മേല്‍പറമ്പ് റഹ് മത്ത് ബാഗിലെ പരേതരായ അബ്ദുല്ല - സുബൈദ ദമ്പതികളുടെ മകനാണ്.
ഭാര്യ: റോസ് (ദുബൈ). ഏക മകള്‍: ബീബി സുബൈദ. സഹോദരങ്ങള്‍: ഡോ. റാഫി അഹ് മദ്, ഡോ. അബ്ദുര്‍ റഊഫ് (ലണ്ടന്‍), മന്‍സൂര്‍ അഹ് മദ് (ഷാര്‍ജ), സുഹറ, പരേതനായ മുഹമ്മദ് ബഷീര്‍. ഉമര്‍ നിസാര്‍ (ഇന്‍കാല്‍ ഗ്രൂപ്പ്, കൊച്ചി- ദുബൈ), അഹ് മദ് സാജിദ് (ഷാര്‍ജ) എന്നിവര്‍ സഹോദരി പുത്രന്മാരാണ്.
ഖബറടക്കം ചൊവ്വാഴ്ച സുബ്ഹി നിസ്‌കാരാനന്തരം മേല്‍പറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kasaragod, Kerala, News, Death, Kochi, Melparamba, Melparamba Abdul Majeed passes away