Martial Arts | മാര്‍ഷ്യല്‍ ആര്‍ട്‌സ് ഫെസ്റ്റിന് സമാപനം; കാസര്‍കോട് ഓവറോള്‍ ചാംപ്യന്മാരായി
ചെറുവത്തൂര്‍: (www.kasargodvartha.com) ഗ്രാന്‍ഡ് മാസ്റ്റര്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അകാഡമിയുടെ നേതൃത്വത്തില്‍ ചെറുവത്തൂരില്‍ നടന്ന മാര്‍ഷ്യല്‍ ആര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു. 122 പോയിന്റോട് കൂടി കാസര്‍കോട് ഓവറോള്‍ ചാംപ്യനായി. 76 നേടി കണ്ണൂര്‍ റണേഴ്‌സ് അപ് ആയി. 58 പോയിന്റ് നേടി തൃശ്ശൂര്‍ മൂന്നാം സ്ഥാനം നേടി.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നായി 190 ഓളം വിദ്യാര്‍ഥികള്‍ ഫെസ്റ്റില്‍ പങ്കെടുത്തു. കിക്ക് മത്സരം, കരാത്തെ കത്താസ്, കരാത്തെ ഫോംസ്, തൈക്കോണ്ടോ പുംസ, വുഷു തവലു എന്നീ ഇനങ്ങളില്‍ മത്സരം നടന്നു.
കുട്ടമുത്ത് പൂമാല ക്ഷേത്രം ഓഡിറ്റോറിയത്തില്‍വെച്ച് നടന്ന പരിപാടി ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത് പ്രസിഡണ്ട് സി വി പ്രമീള ഉദ്ഘാടനം ചെയ്തു. പഞ്ചായതംഗം രാജേന്ദ്രന്‍ പയ്യാടക്കത്ത് അധ്യക്ഷനായിരുന്നു. പി വി അനില്‍കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. ടി കണ്ണന്‍ കുഞ്ഞി, പരിശീലകരായ രാജു, അജേഷ് സി എം എന്നിവര്‍ സംസാരിച്ചു.
സമാപന സമ്മേളനം ഏഷ്യന്‍ യൂത് അത്‌ലറ്റിക്സില്‍ ഇന്‍ഡ്യയ്ക്ക് വേണ്ടി ഷോട്ട് പുട്ടില്‍ വെങ്കല മെഡല്‍ നേടിയ താരം അനുപ്രിയ ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിംപിക്‌സ് അസോസിയേഷന്‍ സെക്രടറി അച്യുതന്‍ മുഖ്യാതിഥിയായിരുന്നു. തുടര്‍ന്ന് മത്സരത്തില്‍ വിജയികള്‍ക്ക് സമ്മാനദാനം നല്‍കി.
Keywords: News, Kerala-News, Kerala, Top-Headlines, Martial Arts, Kasaragod, Cheruvathoor, Martial Arts Fest Concluded; Kasaragod became overall champions.