ഓണം: ചെണ്ടുമല്ലി കൃഷി തോട്ടം വിളവെടുപ്പിന് ഒരുങ്ങി നില്‍ക്കുന്നു
കേരളശ്ശേരി: (www.kasargodvartha.com) വിളവെടുപ്പിന് ഒരുങ്ങി നില്‍ക്കുകയാണ് തടുക്കശ്ശേരി സര്‍വിസ് സഹകരണ ബാങ്കിന്റെ കീഴിലെ ചെണ്ടുമല്ലി പൂവിന്റെ കൃഷി തോട്ടം. ഇതോടെ ഇനി കേരളശ്ശേരിക്കാര്‍ക്ക് ഓണത്തിന് പൂക്കളമിടാന്‍ മറ്റ് സംസ്ഥാനങ്ങളെയോ, കച്ചവടക്കരെയോ ആശ്രയിക്കേണ്ട. കേരളശ്ശേരി ഗ്രാമപഞ്ചായത്, കേരളശ്ശേരി കൃഷി ഭവന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ബാങ്ക് ഒരേകര്‍ സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നത്. ബാങ്കിന്റെ സഹകരണത്തോടെ എം പി വിജയകുമാരി, പി ആര്‍ വിദ്യ, എം ആര്‍ സുധ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കൃഷിയൊരുക്കിയത്.
അതേസമയം ചെമ്മരുതി പഞ്ചായതില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ചെണ്ട് മല്ലിപ്പൂവ് കൃഷി വിജയകരമായി. മുട്ടപ്പലം വാര്‍ഡില്‍ പട്ടരുമുക്ക് ഷിജിയുടെ പുരയിടത്തിലാണ് ചെണ്ടുമല്ലി കൃഷി ഫലപ്രദമായത്. ആറു പേരടങ്ങുന്ന കൃഷി കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു തുടക്കമിട്ടത്. ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള പൂക്കളാണ് ഓണക്കാലത്തെ ആവശ്യത്തിനായി വിളവെടുപ്പിന് തയാറാക്കിയത്. വി ജോയി എംഎല്‍എയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
നഗരസഭ അധ്യക്ഷന്‍ കെ എം ലാജി, പഞ്ചായത് പ്രസിഡന്റ് പ്രിയങ്ക ബിറില്‍, വൈസ് പ്രസിഡന്റ് ആര്‍ ലിനീസ്, പഞ്ചായത്ത് പ്രതിനിധികളായ എസ് അഭിരാജ്, വി സുനില്‍, കൃഷി ഓഫിസര്‍ ആര്‍ റോഷ്‌ന, അസി. കൃഷി ഓഫീസര്‍ വി സ്മിത എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala, Top-Headlines, Onam, Agriculture, Marigold, Flower, Harvest, Marigold harvest for Onam.