കെ റെയില്‍ സമര ജാഥ കാസർകോട്ട് നിന്നും തുടങ്ങി; കേരളത്തെ രക്ഷിക്കാനുള്ള യാത്രയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
Mar 1, 2022, 22:02 IST
കാസര്‍കോട്: (www.kasargodvartha.com 01.03.2022) കെ റെയില്‍ സമര ജാഥ കേരളത്തെ രക്ഷിക്കാനുള്ള ജാഥയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 'കെ റെയില്‍ വേണ്ട, കേരളം വേണം' എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന കെ റെയില്‍, സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി കാസകോട്ട് നിന്നാരംഭിച്ച സമര ജാഥ കാസര്‍കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെ റെയിലിനായി തയാറാക്കിയ ഡിപിആര്‍ അബദ്ധ പഞ്ചാംഗമാണ്. സാമൂഹ്യ പാരിസ്ഥിതിക പഠനങ്ങള്‍ നടത്തിയതിന് ശേഷമാണ് ഡിപിആര്‍ തയാറാക്കേണ്ടത്. എന്നാല്‍ സില്‍വര്‍ ലൈനിന് വേണ്ടി ആദ്യം ഡിപിആര്‍ തയാറാക്കുക, പിന്നീട് പഠനം നടത്തുക എന്ന തലതിരിഞ്ഞ രീതിയിലാണ് സര്‍കാര്‍ നീങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളം എന്തെന്ന് അറിയാത്ത ഫ്രാന്‍സിലെ കംപനി തയാറാക്കിയ വിശദ പദ്ധതി രേഖ അടിസ്ഥാനമാക്കി കെ റെയില്‍ നിര്‍മിച്ചാല്‍ കേരളം ബാക്കിയുണ്ടാകില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സമര ജാഥ 24 ന് സെക്രടേറിയറ്റ് നടയില്‍ സമാപിക്കും. പതാക വി ഡി സതീശന്‍ ജാഥാ ക്യാപ്റ്റന്‍ എം പി ബാബുരാജിന് കൈമാറി. ജനറല്‍ കണ്‍വീനര്‍ എസ് രാജീവന്‍, ജാഥാ മാനജര്‍ ടി ടി ഇസ്മാഈൽ,
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എം സി ഖമറുദ്ദീന്‍, ജോസഫ് എം പുതുശേരി, കെ പി കുഞ്ഞിക്കണ്ണന്‍, സഞ്ജയ് മംഗള ഗോപാല്‍, സി ആര്‍ നീലകണ്ഠന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, പി കെ ഫൈസല്‍, അഡ്വ. ജോണ്‍ ജോസഫ്, ജോണ്‍ പെരുവന്താനം, പ്രൊഫ. കുസുമം ജോസഫ്, അസീസ് മരിക്കെ എന്നിവര്‍ പ്രസംഗിച്ചു.
ബുധനാഴ്ച രാവിലെ 9.30ന് ഉദുമയില്‍ നിന്ന് പ്രയാണമാരംഭിക്കുന്ന ജാഥ കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്വീകരണ യോഗങ്ങള്‍ക്ക് ശേഷം വൈകുന്നേരം അഞ്ചുമണിക്ക് പയ്യന്നൂരില്‍ സമാപിക്കും. തുടന്ന് ജാഥ കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവേശിക്കും.

Keywords: News, Kerala, Kasaragod, Top-Headlines, March, Rajmohan Unnithan, Rally, Railway, KPCC-president, State, Kanhangad, Nileshwaram, Uduma, K Rail, March against K Rail started from Kasargod.
< !- START disable copy paste -->