മന്‍സൂര്‍ അലിയെ കൊലപ്പെടുത്താനുപയോഗിച്ച ലീഫ് പ്ലെയ്റ്റുകള്‍ പുഴയില്‍ നിന്നും പോലീസ് കണ്ടെടുത്തു
Feb 1, 2017, 13:02 IST
കാസര്‍കോട്: (www.kasargodvartha.com 01.02.2017) തളങ്കര തെരുവത്ത് സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ മന്‍സൂര്‍ അലിയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പൊട്ടക്കിണറ്റില്‍ തള്ളിയ കേസിലെ ഒരു പ്രതി അറസ്റ്റിലായതോടെ മറ്റുപ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
മുഖ്യപ്രതികളില്‍ ഒരാളായ കര്‍ണ്ണാടക ബണ്ട്വാള്‍ കറുവപ്പാടി മിത്തനടുക്കയിലെ അബ്ദുല്‍ സലാമി (30) നെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സലാമിനെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. രാത്രി എട്ട് മണിയോടെയാണ് പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥനായ കുമ്പള സിഐ വി വി മനോജ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. കേസിലെ ഒന്നാം പ്രതിയായ ബായാറിലെ അഷ്‌റഫ് ഉള്‍പ്പെടെയുള്ള പ്രതികളാണ് ഇനി അറസ്റ്റിലാകാനുള്ളത്.
മന്‍സൂര്‍ അലിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച രണ്ട് ലീഫ് പ്ലെയ്റ്റുകള്‍ ബെള്ളൂര്‍ പുഴയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. കൊലക്കുശേഷം ആയുധങ്ങള്‍ പ്രതികള്‍ പുഴയിലെറിയുകയായിരുന്നു. അറസ്റ്റിലായ പ്രതിയെയും കൊണ്ട് പുഴക്കടവിലെത്തിയ പോലീസ് ആയുധം ഉപേക്ഷിച്ച ഭാഗം ചോദിച്ചുമനസിലാക്കുകയായിരുന്നു. മന്‍സൂര്‍ അലിയുടെ ഒരു ചെരിപ്പും പുഴക്കടവില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
കൊലക്ക് ശേഷം രക്തപ്പാടുകള്‍ കഴുകിക്കളയാന്‍ അഷ്‌റഫും സലാമും ഓമ്‌നി വാനില്‍ ഈ പുഴയിലേക്കാണ് ചെന്നത്. പിടിവലിക്കിടയില്‍ മന്‍സൂര്‍അലിയുടെ ഒരു ചെരിപ്പ് വാഹനത്തിനകത്തുണ്ടെന്ന് ബോധ്യപ്പെട്ടതോടെ അഷ്‌റഫ് ഈ ചെരിപ്പ് പുഴയിലെറിയുകയായിരുന്നു. വാഹനം വൃത്തിയാക്കിയ ശേഷം അബ്ദുല്‍ സലാമിനെ മുളിഗദ്ദെയില്‍ കൊണ്ടിറക്കി അഷ്‌റഫ് സ്ഥലം വിടുകയാണുണ്ടായത്.
Related News: മന്‍സൂര്‍ അലിയുടെ കൊല: കേസന്വേഷണത്തിന് സഹായിച്ച നാട്ടുകാര്‍ക്ക് ജില്ലാ പോലീസ് ചീഫിന്റെ അഭിനന്ദനം; കൊലപാതകം തെളിഞ്ഞത് ടീം വര്‍ക്കിലൂടെയെന്നും എസ് പി
മന്‍സൂര്‍ അലിയുടെ കൊല: മുഖ്യപ്രതിയായ നാട്ടുകാര്‍ അണ്ണന്‍ എന്ന് വിളിക്കുന്ന മാരിമുത്തു എന്ന അഷ്‌റഫിന് 4 ഭാര്യമാരെന്ന് പോലീസ്
മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയശേഷം കവര്‍ന്ന പണത്തില്‍നിന്നും സലാം പൂജ നടത്താന്‍ കാല്‍ ലക്ഷം രൂപ നല്‍കി; ദര്‍ഗയിലെ ഭണ്ഡാരത്തിലും പണം നിക്ഷേപിച്ചു
Keywords: kasaragod, Kerala, Murder, case, Police, Investigation, Thalangara, chettumkuzhi, arrest, Karnataka, Remand, Mansoor Ali, Ashraf, Bayar, Mansoor Ali Murder, Police found tools

മന്‍സൂര്‍ അലിയുടെ കൊലപാതകം: മുഖ്യപ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍
മന്‍സൂര്‍ അലി കൊലപാതകം: അന്വേഷണം അന്യസംസ്ഥാനത്തേക്ക്; മുഖ്യപ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പോലീസിന്റെ സഹായം തേടി
മന്‍സൂര്‍ അലിയുടെ കൊലപാതകം: ഓംനി വാന്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; സൂത്രധാരന്‍ ബായാറിലെ അഷറഫ്? പിന്തുടര്‍ന്നെത്തിയ കാസര്‍കോട്ടെ സുഹൃത്തിനോട് മന്‍സൂര്‍ അവസാനമായി പറഞ്ഞത് 'നീ എന്നെ ചതിച്ചു'
മന്‍സൂര്‍ അലിയുടെ കൊലയ്ക്ക് പിന്നില്‍ സ്വര്‍ണ ഇടപാട്? കൊലയാളി സംഘത്തില്‍ ഒമ്പതുപേര്‍, സഹായികളായ മൂന്ന് പേര്‍ പിടിയില്‍, ഓട്ടോ റിക്ഷ കസ്റ്റഡിയില്‍
മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ഓംനി വാന്‍ സിസിടിവിയില്‍ കുടുങ്ങിയതായി സൂചന; മരണകാരണം ആയുധം കൊണ്ടുള്ള മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്
മഞ്ചേശ്വരത്ത് കൊല്ലപ്പെട്ടത് തളങ്കര സ്വദേശി; സ്‌കൂട്ടര്‍ കറന്തക്കാട്ട് കണ്ടെത്തി
കൊല്ലപ്പെട്ടയാളുടെ പോക്കറ്റില്‍ നിന്നും 3.10 ലക്ഷം രൂപ കണ്ടെത്തി
മഞ്ചേശ്വരത്ത് യുവാവിനെ അടിച്ചുകൊന്ന് കിണറില്‍ തള്ളി; കിണറ്റിന്‍കരയില്‍ മുളകുപൊടിയും വാഹനത്തിന്റെ പൊട്ടിയ ഗ്ലാസും കണ്ടെത്തി