മന്‍സൂര്‍ അലി കൊലപാതകം: അന്വേഷണം അന്യസംസ്ഥാനത്തേക്ക്; മുഖ്യപ്രതിയെ കണ്ടെത്താന്‍ തമിഴ്നാട് പോലീസിന്റെ സഹായം തേടി
Jan 30, 2017, 15:33 IST
കാസര്‍കോട്: (www.kasargodvartha.com 30.01.2017) പൈവളിഗെ ബായാര്‍പദവ് സുന്നക്കട്ടയില്‍ പൊട്ടക്കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ തളങ്കര കടവത്ത് സ്വദേശിയും ചെട്ടുംകുഴിയിലെ താമസക്കാരനുമായ മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്നാട്ടിലേക്ക്. രക്ഷപ്പെട്ട മുഖ്യപ്രതിയെ കണ്ടെത്താന്‍ പോലീസ് തമിഴ്നാട് പോലീസിന്റെ സഹായം തേടി.
തളങ്കര സ്വദേശിയും വിദ്യാനഗര്‍ ചെട്ടുംകുഴിയില്‍ തമാസക്കാരനുമായ മന്‍സൂര്‍ അലി(42)യെ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ബായാറിലെ പൊട്ടക്കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഘാതകരെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഒമ്പതു പേരടങ്ങിയ കൊലയാളി സംഘത്തിലെ മൂന്ന് പേര് പിടിയിലായിട്ടുണ്ട്. എന്നാല്‍ മുഖ്യപ്രതി പോലീസിനെ വെട്ടിച്ച് തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടെന്നാണ് വിവരം. ഇയാളെ കണ്ടെത്താനാണ് അന്വേഷണ സംഘം തമിഴ്നാട് പോലീസിന്റെ സഹായം തേടിയത്.
കൊലപാതകത്തിനു ശേഷം കവര്‍ച്ച ചെയ്ത മുതലുമായി കര്‍ണ്ണാടകയിലേക്കും പിന്നീട് തമിഴ്നാട്ടിലേയ്ക്കും പ്രതികള്‍ രക്ഷപ്പെട്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ബായാറില്‍ താമസക്കാരനായ തമിഴ്നാട് സ്വദേശിയും മന്‍സൂര്‍ അലിയുടെ അടുത്ത ഇടപാടുകാരില്‍ ഒരാളായ കാസര്‍കോട് സ്വദേശിയും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നു അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കാസര്‍കോട് സ്വദേശി പോലീസ് വലയിലാണ്. ഇയാളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
തമിഴ്നാട്ടിലേയ്ക്കു രക്ഷപ്പെട്ട ബായാറിലെ താമസക്കാരനുമായി കാസര്‍കോട് സ്വദേശിക്കുള്ള ബന്ധം എന്തായിരുന്നുവെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News: മന്‍സൂര്‍ അലിയുടെ കൊലപാതകം: ഓംനി വാന്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; സൂത്രധാരന്‍ ബായാറിലെ അഷറഫ്? പിന്തുടര്ന്നെത്തിയ കാസര്‍കോട്ടെ സുഹൃത്തിനോട് മന്‍സൂര്‍ അവസാനമായി പറഞ്ഞത് 'നീ എന്നെ ചതിച്ചു'
Keywords: Murder, Youth, Investigation, Accuse, kasargod, Kerala, Bayar, paivalika, Police, Robbery, gold, cash, Mansoor Ali, Tamilnadu, Karnataka, Escape, Mansoor Ali murder, Investigation goes to Tamilnadu.

മന്‍സൂര്‍ അലിയുടെ കൊലയ്ക്ക് പിന്നില്‍ സ്വര്‍ണ ഇടപാട്? കൊലയാളി സംഘത്തില്‍ ഒമ്പതുപേര്‍, സഹായികളായ മൂന്ന് പേര് പിടിയില്‍, ഓട്ടോ റിക്ഷ കസ്റ്റഡിയില്‍
മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ഓംനി വാന്‍ സിസിടിവിയില്‍ കുടുങ്ങിയതായി സൂചന; മരണകാരണം ആയുധം കൊണ്ടുള്ള മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്
മഞ്ചേശ്വരത്ത് കൊല്ലപ്പെട്ടത് തളങ്കര സ്വദേശി; സ്കൂട്ടര്‍ കറന്തക്കാട്ട് കണ്ടെത്തി
കൊല്ലപ്പെട്ടയാളുടെ പോക്കറ്റില്‍ നിന്നും 3.10 ലക്ഷം രൂപ കണ്ടെത്തി
മഞ്ചേശ്വരത്ത് യുവാവിനെ അടിച്ചുകൊന്ന് കിണറില്‍ തള്ളി; കിണറ്റിന്കരയില് മുളകുപൊടിയും വാഹനത്തിന്റെ പൊട്ടിയ ഗ്ലാസും കണ്ടെത്തി