city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Corruption Case | മഞ്ചേശ്വരം കോഴക്കേസ്: കെ സുരേന്ദ്രന്‍ ഉള്‍പെടെ മുഴുവന്‍ പ്രതികളും ഹാജരായി; സുന്ദരയും കോടതിയിലെത്തി



കാസര്‍കോട്: (KasargodVartha) മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പെടെ മുഴുവന്‍ പ്രതികളും കാസര്‍കോട് ജില്ലാ കോടതിയില്‍ ഹാജരായി. സുരേന്ദ്രനും മറ്റുള്ളവരും നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി പരിഗണിക്കും. വാദി ഭാഗത്തുള്ള കെ സുന്ദരയും കോടതിയില്‍ ഹാജരായിട്ടുണ്ട്. വിടുതല്‍ ഹര്‍ജിയിലും കോടതി ബുധനാഴ്ച തന്നെ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ സുരേന്ദ്രന്‍ ഉള്‍പെടെയുള്ളവരോട് നിര്‍ബന്ധമായും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാവരും ഹാജരായത്.

Corruption Case | മഞ്ചേശ്വരം കോഴക്കേസ്: കെ സുരേന്ദ്രന്‍ ഉള്‍പെടെ മുഴുവന്‍ പ്രതികളും ഹാജരായി; സുന്ദരയും കോടതിയിലെത്തി

കാസര്‍കോട് ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ വിചാരണ നടപടികള്‍ തുടങ്ങിയെങ്കിലും സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ നേരത്തെ ഹാജരായിരുന്നില്ല. ഇതിനിടയിലാണ് കേസ് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികള്‍ വിടുതല്‍ ഹര്‍ജി ഫയല്‍ ചെയ്തത്. തങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ലാത്ത കേസ് കെട്ടിച്ചമച്ചതാണെന്നും നിലനില്‍ക്കില്ലെന്നും വാദിച്ചുകൊണ്ടാണ് വിടുതല്‍ ഹര്‍ജി നല്‍കിയത്.

നേരത്തെ പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചിരുന്നതായും പ്രതികള്‍ ഹാജരായി ജാമ്യമെടുത്താല്‍ മാത്രമേ വിടുതല്‍ ഹര്‍ജി പരിഗണിക്കാവൂ എന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഈ വാദം കൂടി അംഗീകരിച്ചുകൊണ്ടായിരുന്നു ഒക്ടോബര്‍ 25ന് പ്രതികളോട് നേരിട്ട് ഹാജരാകുവാന്‍ ആവശ്യപ്പെട്ടത്.

കെ സുരേന്ദ്രന്‍ കേസില്‍ ഒന്നാം പ്രതിയാണ്. സുരേന്ദ്രനെ കൂടാതെ, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ കെ ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, കെ മണികണ്ഠ റൈ, വൈ സുരേഷ്, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികള്‍.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബി എസ് പി അപരനായി സ്ഥാനാര്‍ഥിത്വം നല്‍കിയ കെ സുന്ദരയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കൊണ്ടുപോയി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിച്ചുവെന്നും ഇതിന് കോഴയായി രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നുമാണ് ബദിയഡുക്ക പൊലീസ് രെജിസ്റ്റര്‍ ചെയ്ത കുറ്റപത്രത്തില്‍ പറയുന്നത്. 

Corruption Case | മഞ്ചേശ്വരം കോഴക്കേസ്: കെ സുരേന്ദ്രന്‍ ഉള്‍പെടെ മുഴുവന്‍ പ്രതികളും ഹാജരായി; സുന്ദരയും കോടതിയിലെത്തി

പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷണം ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് ഡിവൈ എസ് പി എ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Keywords: Manjeswaram corruption case: All accused including K Surendran and Sundara also appeared before court, Manjeswaram, News, Politics, Manjeswaram Corruption Case, Court, Allegation, BJP, Election, Threatening, K Surendran, Kerala. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia