Court Verdict | ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ അധ്യാപകന് വിവിധ വകുപ്പുകൾ പ്രകാരം 53 വര്‍ഷം കഠിന തടവും 3.25 ലക്ഷം രൂപ പിഴയും
Mar 31, 2023, 13:50 IST
കാസര്‍കോട്: (www.kasargodvartha.com) കൗമാരക്കാരായ വിദ്യാർഥികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ അധ്യാപകന് 53 വര്‍ഷം കഠിന തടവും 3.25 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കര്‍ണാടക ബണ്ട് വാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ഹനീഫിനെ (44) യാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആൻഡ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് വിവിധ പോക്സോ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ മൂന്നര വര്‍ഷം അധിക തടവും അനുഭവിക്കണം. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെച്ച് 2016ല്‍ പല ദിവസങ്ങളിലായി 10,11 വയസുള്ള കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതി സമാനമായ മറ്റൊരു കേസില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്.
അന്നത്തെ അമ്പലത്തറ എസ്ഐ ആയിരുന്ന കെ വി ശശീന്ദ്രനാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി. പിഴ തുക ഇരയായ കുട്ടികള്‍ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.
Keywords: Kasaragod, Kerala, News, Man, Sentenced, Jail, Assault, Court-Verdict, Case, Teacher, Students, Police Station, Pocso, Investigation, Top-Headlines, Man sentenced to 53 years in jail for assaulting minors. < !- START disable copy paste -->